Chiking
Latest News

പുരക്കകത്ത് നില്‍ക്കാന്‍ മാത്രമല്ല പുരയ്ക്ക് മുകളില്‍ കയറാനും ഇനി സ്ത്രീകളുണ്ട്: കെട്ടിട പ്ലാന്‍ മുതല്‍ നിര്‍മ്മാണം വരെ കൈവച്ച് കുടുംബശ്രീയുടെ ‘നിര്‍മ്മാണ്‍ശ്രീ’

Web Desk
Indian Telegram Android App Indian Telegram IOS App

തൊടുപുഴ: തൊടുപുഴ വെള്ളിയാമറ്റമെന്ന നാട് ഇന്ന് സ്ത്രീ പെരുമ കൊണ്ട് മുന്നില്‍ നില്‍ക്കുകയാണ്. കെട്ടിട നിര്‍മ്മാണ രംഗത്തും പൂര്‍ണ്ണമായി കൈവച്ച് നാടിന് പെരുമ നേടി കൊടുത്തിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. ‘നിര്‍മാണ്‍ശ്രീ കണ്‍സ്ട്രക്ഷന്‍’ എന്ന് പേരിട്ട കൂട്ടായ്മ വീടുകളുടെ രൂപരേഖ തയ്യാറാക്കുന്നതു മുതല്‍ പെയ്ന്റിംഗ് വരെയുളള ജോലികളാണ് ചെയ്യുന്നത്.

ഇരുപതംഗ വനിതാ കൂട്ടായ്മയായ നിര്‍മ്മാണ്‍ ശ്രീ കണ്‍സ്ട്രക്ഷന്റെ ആദ്യ ഭവന നിര്‍മ്മാണമാണമാണ് ഇളംദേശത്തു പുരോഗമിക്കുന്നത്. മേസ്തിരിയും മെക്കാടും കരാറുകാരും എല്ലാം ഇവര്‍ തന്നെ. തറയിട്ട് കട്ടകെട്ടി കട്ടിളയും ജനലുകളും സ്ഥാപിച്ച് വാര്‍ക്കയും പെയിന്റിങും വരെയുളള ജോലികള്‍ ചെയ്യുന്നത് വീട്ടമ്മമാര്‍ തന്നെയാണ്.

വെള്ളിയാമറ്റം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നിര്‍മാണ്‍ശ്രീ കണ്‍സ്ട്രക്ഷന്റെ രൂപീകരണം. പിന്നാലെ വനിതാ മേസ്തിരി പരിശീലനവും കിട്ടിയതോടെ എല്ലാവരും കെട്ടിട നിര്‍മ്മാണ ജോലികള്‍ക്ക് പ്രാപ്തരായി. ആദ്യ നിര്‍മ്മിതി പഞ്ചായത്ത് ഫണ്ടിലുളള ചെറിയ വീടാണെങ്കിലും തുടര്‍ന്നങ്ങോട്ട് ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ വനിതാ കൂട്ടായ്മ. എന്തിരുന്നാലും കെട്ടിട നിര്‍മ്മാണത്തിലും തങ്ങളുടെ കഴിവ് തെളിയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍.

Top