Chiking
Latest News

3ഡി ചിത്രങ്ങളും വിരല്‍തുമ്പില്‍:കണ്ണടയില്ലാതെ മൊബൈല്‍ സ്‌ക്രീനില്‍ 3ഡി ചിത്രങ്ങള്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഹോളിവുഡ് സിനിമകള്‍ അടക്കം 3ഡിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് ഒരുക്കുകയാണ് കൊച്ചിയിലെ റേയ്‌സ് 3ഡി ടെക്‌നോളജി എന്ന സ്ഥാപനം. അതോടൊപ്പം കണ്ണടയില്ലാതെ 3ഡി അനുഭവം മൊബൈലില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡും ഇവര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ലോകത്ത് ആദ്യമായി 3 ഡി ചിത്രങ്ങളും വീഡിയോകളും 3 ഡി കണ്ണടയില്ലാതെ മൊബൈലില്‍ കാണാനുള്ള അവസരമൊരുക്കുകയാണ് റെയ്‌സ് 3ഡി ടെക്‌നോളജീസ്. ‘വൗ ത്രീഡി’ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡ് ആണ് മാനേജിംഗ് ഡയറക്ടറായ അനുഭ സിന്‍ഹ അവതരിപ്പിച്ചിരിക്കുന്നത്. 2000 മുതല്‍ 3600 രൂപ വരെയാണ് സ്‌ക്രീന്‍ ഗാര്‍ഡിന്റെ വില. ഒപ്പം വൗ 3ഡി എന്ന ആപ്ലിക്കേഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്യണം. ആദ്യഘട്ടത്തില്‍ ഐഫോണുകളിലും പിന്നീട് ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സ്‌ക്രീന്‍ഗാര്‍ഡ് ഉപയോഗിച്ച് 3ഡി ചിത്രങ്ങളും വീഡിയോകളും കാണാം.

Top