Chiking
Latest News

ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചു: വെളിപ്പെടുത്തലുമായി തുര്‍ക്കി

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി തുര്‍ക്കി. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുര്‍ക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ എത്താനാകുന്ന നിഗമനം ഇതാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായി വെള്ളിയാഴ്ച പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗി, ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വധിക്കപ്പെട്ടത്.

അതിനിടെ ഭീകരസംഘടനയായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡുമായി ഖഷോഗിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ്. മാധ്യമങ്ങള്‍ പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് സല്‍മാന്‍ രാജകുമാരന്റെ പരാമര്‍ശമെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കോണ്‍സുലേറ്റിനുള്ളില്‍വെച്ച് ഖഷോഗി കൊല്ലപ്പെട്ടെന്ന വിവരം സൗദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒക്ടോബര്‍ ഒമ്പതിനാണ് ഫോണ്‍ സംഭാഷണം നടന്നത്. യുഎസ് സൗദി സഖ്യം ഉലച്ചില്‍ തട്ടാതെ സംരക്ഷിക്കണമെന്നും സല്‍മാന്‍ രാജകുമാരന്‍ യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഖഷോഗി ചെറുപ്പത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സജീവമല്ലാതായി. 2011ല്‍ അറബ് വസന്തത്തിനുശേഷം വിവിധരാജ്യങ്ങളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക സര്‍ക്കാരുകള്‍ക്ക് ഖഷോഗി പിന്തുണ നല്‍കി അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

ഖഷോഗിയുടെ കുടുംബവും സൗദി ഭരണകൂടവും മാധ്യമറിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. ഖഷോഗി മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമായിരുന്നില്ലെന്നും ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പലതവണ അദ്ദേഹം ഇക്കാര്യം നിഷേധിച്ചിരുന്നുവെന്നും കുടുംബം പ്രതികരിച്ചു.

Top