Chiking
Latest News

കുഞ്ഞ് ഇസാനെ കയ്യിലെടുത്ത് സാനിയ; ആദ്യ ചിത്രങ്ങള്‍ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App


ദുബൈ: ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിനാണ് സാനിയ മിര്‍സ-ഷുഹൈബ് മാലിക്ക് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. മാലിക്ക് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. ഉര്‍ദുവില്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ എന്ന പേരിന്റെ അര്‍ഥം.

ഇപ്പോഴിതാ കുഞ്ഞ് ഇസാനുമൊത്തുള്ള സാനിയയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കുഞ്ഞുമൊത്ത് ആശുപത്രിയിലെ ചില്‍ഡ്രന്‍സ് ഹോമിന്റെ പുറത്തുനില്‍ക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ കുഞ്ഞിന്റേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

2010 ഏപ്രില്‍ 12ന് ഹൈദരാബാദില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ സര്‍ നെയിം മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണിയായതോടെ കളിക്കളത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ സാനിയ 2020ലെ ടോക്യോ ഒളിമ്പിക്‌സോടെ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ്.

Top