Chiking
Latest News

ഷവോമി റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക്: ഫ്‌ളിപ്കാര്‍ട് ദീപാവലി ഓഫറില്‍ കണ്ണു തള്ളി ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിലെ ദീപാവലി ഓഫറാണ് ഇന്ന് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളിലെ പ്രധാന ചര്‍ച്ച. വിപണിയില്‍ തരംഗമായി മാറിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ വിലക്കുറവിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദീപാവലി ആഘോഷമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്ന ദീവാലി ബിഗ് സെയിലിലൂടെയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറച്ചിരിക്കുന്നത്.

ദിപാവലി ബിഗ് സെയ്‌ലില്‍ എക്‌സ്‌ചേയ്ഞ്ച് ഓഫറിലൂടെ റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, റെഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 5 പ്രോ ലഭിക്കുന്നത്. നിശ്ചിതകാലയളവിലേക്ക് റെഡ്മി നോട്ട് 5 പ്രോവിന്റെ വില 2,000 രൂപ കുറച്ച് 12,999 രൂപക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10% വിലക്കിഴിവ് ലഭിക്കും. കൂടാതെ ബജാജ് ഫിന്‍സെര്‍വ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നോകോസ്റ്റ് ഇഎംഐയും ലഭിക്കും. ഇത്തരത്തില്‍ 2,167 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ ദിവാലി ബിഗ് സെയ്‌ലില്‍ ലഭിക്കും. കൂടാതെ എക്‌സ്‌ചേയ്ഞ്ച് ഓഫറും റെഡ്മി നോട്ട് 5 പ്രോവിനുണ്ട്. എക്‌സ്‌ചേയ്ഞ്ച് ചെയ്യുന്ന സ്മാര്‍ട്‌ഫോണിന്റെ മോഡലിന് അനുസരിച്ചായിരിക്കും വിലയിലെ ഇളവ്.

Top