Chiking
Latest News

അടുത്ത വര്‍ഷം മുഖം മിനുക്കി ആപ്പിള്‍: വരവ് വമ്പന്‍ ഫീച്ചറുകളുമായി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: 2019 ഐഫോണ്‍ ഒന്നു കൂടി തിളങ്ങാന്‍ പോവുകയാണ്. 2019 ല്‍ ആപ്പിള്‍ മികച്ച അപ്‌ഡേഷനുകളുമായി ഫേസ് ഐഡി ഫീച്ചര്‍ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത്. വരാനിരിക്കുന്ന ഐഫോണുകളില്‍ അപ്‌ഗ്രേഡ് ചെയ്ത ഫേസ് ഐഡി പ്രധാന സവിശേഷതയായിരിക്കുമെന്ന് മിങ് പറഞ്ഞു.

എന്നാല്‍ ആപ്പിള്‍ ഐപാഡുകളില്‍ ത്രീഡി ടൈം ഓഫ് ഫ്‌ലൈറ്റ് ക്യാമറ 2019 ല്‍ വരില്ലെന്നും മിങ് പറയുന്നുണ്ട്. എന്നാല്‍ ആപ്പുകളില്‍ മികച്ച അപ്‌ഡേറ്റോടെ എആര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ മികവുറ്റതാക്കാനാണ് ശ്രമം. ആപ്പിളിന്റെ ഐപാഡുകള്‍ 2019 അവസാന പാദത്തിലോ, 2020 ആദ്യ പാദത്തിലോ ആവും പുറത്തിറക്കുക. ഇതില്‍ ടൈം ഓഫ് ഫ്‌ലൈറ്റ് ത്രീഡി ക്യാമറ ഉള്‍ക്കൊളളിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവോ ചൂണ്ടിക്കാട്ടി.

Top