Chiking
Latest News

ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

Web Desk
Indian Telegram Android App Indian Telegram IOS App

പത്തനംതിട്ട: ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ് പ്രതിഷേധിച്ച 200 പേര്‍ക്കെതിരെ കേസ്. ലളിതയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ലളിതക്ക് നേരെ നടപ്പന്തലില്‍വച്ചാണ് പ്രതിഷേധമുയര്‍ന്നത്. മകന്റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.

തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും നല്‍കിയ രേഖ മാറിപ്പോയി. മകന്റെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ നല്‍കിയത് പ്രതിഷേധം കനക്കാന്‍ കാരണമായി. ഇവരെ പിന്തുടര്‍ന്നെത്തിയ ഭക്തര്‍ ഏറെനേരം വന്‍ പ്രതിഷേധവും രോഷവും ഉയര്‍ത്തി.

പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ചറിയല്‍ രേഖ പരിശോധിച്ച പൊലീസ് പ്രായം അന്‍പത്തിരണ്ടാണെന്ന് പ്രതിഷേധക്കാരെ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. പ്രായം ബോധ്യപ്പെട്ടതോടെ പ്രതിഷേധം തണുത്തു. ലളിതയ്ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഭക്തര്‍തന്നെ ഒരുക്കി.

Top