Chiking
Latest News

ശബരിമല ബിജെപി കൈയടക്കിയെന്ന് കെ.സുധാകരന്‍

Web Desk
Indian Telegram Android App Indian Telegram IOS App

കണ്ണൂര്‍: ശബരിമല ബിജെപി കൈയടക്കിയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. സന്നിധാനം നിയന്ത്രിക്കുന്നത് സര്‍ക്കാരാണ് എന്നത് പാഴ്‌വാക്കായി. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയനാടകം കളിക്കുകയാണ്. ബിജെപിയുടെ നിലപാട് കാപട്യമാണ്. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമായിരുന്നുവെന്നും കെ.സുധാകരന്‍ ആരോപിച്ചു.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബിജെപി നിയമനിര്‍മ്മാണം നടത്താന്‍ ശ്രമിച്ചില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശബരിമല വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നില്ല. ഇതാണ് ശബരിമലയുടെ ശാപം. ശബരിമല കേസില്‍ ബിജെപി ഓന്തിനെപ്പോലെ നിറംമാറുന്നവരാണ്. കേസിന്റെ തുടക്കംമുതല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ശബരിമല യുവതീപ്രവേശനത്തിനായി കേസ് നല്‍കിയവരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ അവസരമുണ്ടെന്നിരിക്കെ എന്തിനാണ് ബിജെപി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.

Top