Chiking
Latest News

ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍; ചെന്നിത്തല നല്‍കിയ കത്ത് തള്ളി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് ഗവര്‍ണര്‍ തള്ളി.

മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവെറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം.

ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനമുണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓര്‍മ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

സംസ്ഥാനത്ത് ബ്രൂവറികളും, ബ്‌ളെന്‍ഡിംഗ് യൂണിറ്റിനും തുടങ്ങാന്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്‍യും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തില്‍ സ്വന്ത്രഏജന്‍സിയുടെ അന്വേഷണം വേണമെന്നുമായിരുന്നു ഇടുക്കി സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി.

Top