Chiking
Latest News

‘നിലമ്പൂരെത്തിയോ മോനേ?’ വിമാന യാത്രയില്‍ സുരേഷ് ഗോപിയോട് മുത്തശ്ശി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: നിഷ്‌കളങ്കമായ ഒരു മുത്തശ്ശിയുടെ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിമാനത്തില്‍ യാത്ര ചെയ്യവേ നിലമ്പൂരെത്തിയോ മോനെ? എന്ന് വളരെ നിഷ്‌കളങ്കമായാണ് മുത്തശ്ശി എംപിയും നടനുമായ സുരേഷ് ഗോപിയോട് ചോദിക്കുന്നത്.

ഇല്ലെന്ന് എംപി മറുപടി പറഞ്ഞപ്പോള്‍ അതിലും നിഷ്‌കളങ്കമായി മുത്തശ്ശി പറയുന്നു ‘നിലമ്പൂരെത്തിയാല്‍ ബസിന് കയറി പെട്ടെന്ന് പോകാമായിരുന്നു’. മുത്തശ്ശിയുടെ സംസാരം ഇഷ്ടപ്പെട്ട എംപി ‘ബസ്സ് കിട്ടിയില്ലെങ്കിലെന്താ ഒരു സൈക്കിള്‍ റിക്ഷയ്ക്ക് പോയാല്‍ പോരെ’ എന്ന് തിരിച്ചു ചോദിക്കുന്നുണ്ട്. ‘അതായാലും കുഴപ്പമില്ല എന്റെ മോന്‍ തന്ന പൈസ കൈയ്യില്‍ ഉണ്ടല്ലോ എന്ന് മുത്തശ്ശി സന്തോഷത്തോടെ മറുപടി പറയുന്നു.’ വിമാനത്തില്‍ യാത്ര ചെയ്ത ഏതോ ഒരു സ്ത്രീയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ഈ മുത്തശ്ശിയെ തേടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇറങ്ങിയിരിക്കുന്നത്.

വീഡിയോ കാണുന്നതിനായി വീഡിയോ മെനുവില്‍ പോവുക

Top