Chiking
Latest News

കാമുകനും മക്കള്‍ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സുസ്മിത സെന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ബോളിവുഡിന്റെ പ്രിയ നടിയുടെ ദീപാവലി ആഘോഷമാണ് ഇപ്പോല്‍ ചര്‍ച്ചാ വിഷയം. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും പ്രിയങ്കരിയാണ് സുസ്മിത സെന്‍. ഇത്തവണത്തെ ദിപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും ബോയ്ഫ്രണ്ടിനൊപ്പവുമാണ് ആഘോഷിച്ചത്. സുസ്മിത തന്നെയാണ് ഇതിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ സുസ്മിതയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഫാഷന്‍ മോഡലായ രോഹ്മാന്‍ ഷാവലും എത്തിയിരുന്നു. ഫാഷന്‍ ഷോയില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിലായെന്നും പിന്നിട് പ്രണയമായെന്നുമുള്ള കഥകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. ഇരുവരുടേയും വിവാഹം എപ്പോള്‍ ുണ്ടാകുമെന്നാണ് ബോളീവുഡ്ഡിലെ പ്രധാന വിഷയം.

Top