Chiking
Latest News

ഖത്തര്‍ ലോകകപ്പ്: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; പുതിയ തീരുമാനം ഇങ്ങനെ

Web Desk
Indian Telegram Android App Indian Telegram IOS App


ദോഹ: ലോകകപ്പ് പ്രതീക്ഷയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. 2022ലെ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ എണ്ണം കൂട്ടിയേക്കില്ല എന്ന് സൂചന നല്‍കി ഫിഫ. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താന്‍ ഫിഫ ഒരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. അങ്ങനെ ഒരു തീരുമാനം ഫിഫ എടുക്കുന്നുണ്ട് എങ്കിലും അത് 2022 ആയിരിക്കില്ല എന്നാണ് ഫിഫ പ്രസിഡന്റ് ഇന്‍ഫനിന്റോ കഴിഞ്ഞ ദിവസം പറഞ്ഞത്. 48 ടീമുകള്‍ ആക്കുക എന്നത് ഫിഫയുടെ ലക്ഷ്യമാണ്. അത് ലോകകപ്പിന്റെ ഭംഗി വര്‍ധിപ്പിക്കും. 2026 ലോകകപ്പിലേക്ക് അത് നടപ്പിലാക്കും. പക്ഷെ 2022ല്‍ അത് നടക്കാന്‍ സാധ്യതയില്ല. ഇന്‍ഫനിന്റോ പറഞ്ഞു.

2022ല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഖത്തറിനോട് ഇതു സംബന്ധിച്ച് സംസാരിച്ചു എങ്കിലും അത് സാധ്യമല്ല എന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ മാത്രമെ ഈ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ

Top