Chiking
Latest News

റയല്‍ മാഡ്രിഡിലേക്ക്  പോകാനൊരുങ്ങിയ എംബാപ്പെയെ പിന്തിരിപ്പിച്ചത് പിതാവ്; മനംമാറ്റത്തിന് പിന്നിലെ കാരണം ഇതാണ്

Web Desk
Indian Telegram Android App Indian Telegram IOS App

പാരിസ്: പിഎസ്ജി താരം കൈലിയന്‍ എംബാപ്പെ കഴിഞ്ഞവര്‍ഷം റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പിടാന്‍ താല്‍പര്യം കാണിച്ചിരുന്നു എന്ന് ഫുട്‌ബോള്‍ലീക്‌സ്. താരത്തെ 180 മില്യണ്‍ യൂറോയ്ക്ക് കൈമാറാന്‍ എംബാപ്പെയുടെ ക്ലബായിരുന്ന മൊണാക്കോയും റയല്‍ മാഡ്രിഡും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ അവസാന നിമിഷം എംബാപ്പെയുടെ പിതാവ് പാരീസിലേക്ക് തിരിച്ചുപോകാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

പിഎസ്ജിയിലേക്ക് മടങ്ങി പോകാന്‍ എംബാപ്പെയെയും പിതാവിനെയും സ്വാധീനിച്ചത് നിരവധി കാരണങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍, കരീം ബെന്‍സെമ എന്നീ സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞ റയലില്‍ മകന് കാര്യമായ പരിഗണന കിട്ടില്ലെന്ന് പിതാവ് കരുതി. അതുകൊണ്ട് തന്നെ കൂടുതല്‍ അവസരം ലഭിക്കുന്ന സ്വന്തം നഗരത്തിലെ ക്ലബായ പിഎസ്ജിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

മൊണാക്കോയുമായുള്ള അവസാന വര്‍ഷം കൂടുതല്‍ പ്രതിഫലത്തിനായി എംബാപ്പെ സമ്മര്‍ദം ചെലുത്തിയിരുന്നു. റാഡമേല്‍ ഫാല്‍ക്കോയ്ക്ക് നല്കിയിരുന്നതിന് തുല്യമായ പ്രതിഫലമാണ് എംബാപ്പെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൊണാക്കോ ഇത് നിരസിച്ചു. പിന്നീടാണ് എംബാപ്പെയെ വില്‍ക്കാന്‍ തീരുമാനിച്ചത്.

Top