Chiking
Latest News

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ മൂക്കുത്തി രഹസ്യം പങ്കുവെച്ച് ആമിര്‍ (ചിത്രങ്ങള്‍)

Web Desk

മുംബൈ: വെറൈറ്റിക്ക് വേണ്ടി ഏത് അറ്റം വരെ പോകാനും മടിക്കാത്ത ആളാണ് ആമിര്‍. സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി എന്ത് ത്യാഗവും സഹിച്ച് ആമിര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഇന്ന് റിലീസായ ആമിര്‍-അഭിഷേക് ചിത്രം തഗ്‌സില്‍ വെറൈറ്റി ഗെറ്റപ്പാണ്.

ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ആമിറിന്റെ മൂക്കുത്തി. ക്യാരക്ടറിനു വേണ്ടി ചെയ്ത ആ മൂക്കുത്തി കഥ ആമിര്‍ തന്നെ പറയുന്നു. ‘ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലേക്ക് പുതിയൊരു ആണ്‍ കുട്ടി വന്നു. എല്ലാവരും അവനെ കാണാന്‍ ആകാംക്ഷയോടെ ചെന്നു. ഞാനും അവനെ കാണാന്‍ പോയിരുന്നു. ഞാനടക്കം എല്ലാവരും ആദ്യം ശ്രദ്ധിച്ചത് അവന്‍ അണിഞ്ഞിരുന്ന മൂക്കുത്തി ആയിരുന്നു. എന്തുകൊണ്ടായിരിക്കാം അവന്‍ ഇങ്ങനെ മൂക്കുത്തി അണിഞ്ഞത് എന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നു. അവന്‍ ‘സിന്‍ദി’ല്‍ (Sindh)നിന്നും ആണ് വന്നത്. തഗ്‌സിന്റെ കഥ കേള്‍ക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ അവനും ആ മൂക്കുത്തിയുമായിരുന്നു. ഞാന്‍ അവതരിപ്പിച്ച ഫിരങ്കി  എന്ന കഥാപാത്രത്തിന് ആ മൂക്കുത്തി നന്നായി ഇണങ്ങുമെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ആ കൂട്ടുകാരനെ ഞാന്‍ ഫോണില്‍ വിളിച്ച് മൂക്കുത്തി അണിഞ്ഞ അവന്റെ കുട്ടിക്കാലത്തെ ചിത്രം ചോദിച്ചു.  അത്തരത്തിലുള്ള മൂക്കുത്തി പണിയുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അവന്റെ അടുക്കല്‍ ആ മുക്കുത്തിയുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നെ ഞാന്‍ അവനോട് അതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. പൂവിന്റെ ആകൃതിയിലുള്ള ആ മൂക്കുത്തി ഞാന്‍ ഡിസൈനര്‍ക്ക് വരച്ചു കൊടുത്തു. ഡിസൈനര്‍ അത് നിര്‍മ്മിക്കുകയായിരുന്നു. അങ്ങനെയാണ് ഫിരങ്കി കഥാപാത്രം മൂക്കുത്തി അണിഞ്ഞത്.’

ചിത്രങ്ങള്‍ കാണുന്നതിനായി പിക്‌റ്റോറിയല്‍ മെനുവില്‍ പോവുക

Top