Chiking
Latest News

ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി.ജലീല്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്.

അതേസമയം ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ് രംഗത്തെത്തി. സര്‍ക്കാരിലോ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരെ ജനറല്‍ മാനേജരായ നിയമിക്കാമെന്ന കെ.എസ്.എസ്.ആര്‍ റൂള്‍ പ്രകാരമാണ് അദീബിനെ നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡാണ് കെടി അദീബിന്റെ പേര് ശുപാര്‍ശ ചെയ്തതെന്നും അബ്ദുല്‍ വഹാബ് കോഴിക്കോട് പറഞ്ഞു.

Top