Chiking
Latest News

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ്. സര്‍ക്കാരിലോ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരെ ജനറല്‍ മാനേജരായ നിയമിക്കാമെന്ന കെ.എസ്.എസ്.ആര്‍ റൂള്‍ പ്രകാരമാണ് അദീബിനെ നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡാണ് കെടി അദീബിന്റെ പേര് ശുപാര്‍ശ ചെയ്തതെന്നും അബ്ദുള്‍ വഹാബ് കോഴിക്കോട് പറഞ്ഞു.

ജലീലിന്റെ ബന്ധുവിന് മാത്രമേ യോഗ്യത ഉണ്ടായിരുന്നുള്ളൂ. നിയമോപദേശത്തിന്റെ ഭാഗമായാണ് നിയമനം നല്‍കിയതെന്നും അബ്ദുള്‍ വഹാബ് വ്യക്താക്കി.

Top