Chiking
Latest News

മികച്ച രാമനും സീതയും ആര്: അയോധ്യയിലെ ദീപാവലി ആഘോഷം ഇങ്ങനെ

Web Desk
Indian Telegram Android App Indian Telegram IOS App

ഉത്തര്‍പ്രദേശ്: മന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള അയാധ്യയിലെ ദീപാവലി ആഘോഷം വളരെ ശ്രദ്ധ നേടി കഴിഞ്ഞു. മികച്ച രാമന്‍മാരും സീതമാരും ആരെന്ന് കണ്ടെത്തുന്ന മത്സരം അയോധ്യയിലെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടി.

രാമന്റെ ഗുണങ്ങളും സീതയുടെ സൗന്ദര്യവുമുള്ളവരാകാന്‍ 100 പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ആഴ്ച്ചകളെടുത്താണ് ഇതില്‍ നിന്ന് 25 രാമന്‍ സീതമാരെ കണ്ടെത്തുന്നത്. ഔഡീഷനില്‍ പങ്കെടുത്തവരെല്ലാം രാമ-സീതാ വേഷം ധരിച്ച് റാംപിലെത്തി. വെറും ലുക്കിന്റെയും റാംപിലെ നടത്തത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല മത്സരം. രണ്ടു പേരിലുള്ള മൂന്ന് ഗുണങ്ങള്‍ വളരെ പ്രധാനമായിരുന്നു. സീതയുടെ ശാന്തമായ സ്വഭാവവും ജീവിത ശൈലിയും, കോസ്റ്റ്യൂം  മേക്കപ്പ്, റാംപിലൂടെ എങ്ങനെ അവര്‍ രാമനും സീതയും ആയി നടന്നു വരുന്നു എന്നതിനെ  അടിസ്ഥാനപ്പെടുത്തായിരുന്നു സെലക്ഷന്‍.

എന്നാല്‍ ഈ ആഘോഷത്തെ പ്രതീകൂലിച്ച്  അയോധ്യയിലെ സന്യാസി സമൂഹം രംഗത്ത് വന്നിട്ടുണ്ട്. ഇത് ആരാധന വിരുദ്ധമാണെന്ന് സന്യാസി സമൂഹം ആരോപിച്ചു.

Top