Chiking
Latest News

ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താന്‍ തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍

Web Desk
Indian Telegram Android App Indian Telegram IOS App

കാസര്‍ഗോഡ്: ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍. തന്ത്രി കല്‍പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂവെന്നും
കാസര്‍േഗാഡ് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ബി.എസ്.യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു.

Top