Chiking
Latest News

എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്‍, എന്നെ ഒഴുവാക്കിയേക്കൂ; എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം; ആ സിനിമയുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് സംവിധായകന്‍ ശങ്കറിനോട് പറഞ്ഞു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: 600 കോടിയോളം രൂപമുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് യന്തിരന്‍ രണ്ടാം ഭാഗമായ 2.0. ഈ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറാന്‍ തീരുമാനിച്ചിരുന്നതായി രജനീകാന്ത് വെളിപ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങളായിരുന്നു അതിന് കാരണം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍.

‘എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്‍, എന്നെ ഒഴുവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം..’ സംവിധായകന്‍ ശങ്കറിനോട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രജനീകാന്ത് പറഞ്ഞ വാക്കുകളാണിത്. ‘ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ശങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്ന മറുപടിയാണ് എന്നെ കരുത്തനാക്കിയത്. ‘സര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ല’. ചിത്രത്തിന്റെ നിര്‍മാതാവ് തന്നോട് പറഞ്ഞത് ഇങ്ങെനെയായിരുന്നു. ‘നാലുമാസമല്ല നാലുവര്‍ഷം കാത്തിരിക്കാം സര്‍. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ’.

ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും യന്തിരന്‍ രണ്ടാംഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വ്യക്തമാക്കി.

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും’ എന്ന പഴയ രജനി ഡയലോഗിന്റെ ചുവട് പിടിച്ച് പറഞ്ഞപ്പോള്‍ ആരാധകരും കയ്യടിച്ചു. ഒരു പൊട്ടിച്ചിരിയോടെ ഇത് സിനിമയെ പറ്റി പറഞ്ഞതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ആ വാചകത്തിന്റെ പൊരുള്‍ ഒരിക്കല്‍ കൂടി വ്യക്തമായി. രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമെത്തുന്ന ബ്രഹ്മാണ്ഡചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് ഇന്ത്യന്‍ സിനിമാലോകം.

പഴയ പോലെ തന്നെ ‘എന്നെ വാഴ്ക വച്ച ദൈവങ്ങളാണെ അന്‍പ് തമിഴകമക്കളെ..’ ഈ വാചകത്തോടെ രജനി പ്രസംഗം തുടങ്ങിയതോടെ ‘തലൈവാ..’ എന്ന ആര്‍പ്പുവിളികളോടെ ആരാധകരും ആവേശക്കൊടുമുടിയിലായി. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ രജനി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പുറത്തിറങ്ങിയ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സോഷ്യല്‍ ലോകത്ത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top