Chiking
Latest News

പി.കെ.ശശിയ്‌ക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മേല്‍വിലാസമില്ല; ക്ഷുഭിതനായി മന്ത്രി എകെ ബാലന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്‌ക്കെതിരായ ലൈംഗികപീഡന പരാതിയെക്കുറിച്ചുള്ള രോഷത്തോടെ പ്രതികരിച്ച് മന്ത്രി എകെ ബാലന്‍. പരാതിക്കാരി സിപിഎം കേന്ദ്രനേതൃത്വത്തിന് പുതിയ പരാതി നല്‍കിയ കാര്യം അറിയില്ലെന്നു പറഞ്ഞ എ.കെ.ബാലന്‍ പരാതിയുടെ പകര്‍പ്പുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനാകുകയും മേല്‍വിലാസമില്ലാത്ത പരാതിക്ക് മറുപടിയില്ല. ആര് ആര്‍ക്കയച്ച പരാതിയാണിത്..? യഥാര്‍ഥ പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നു പറയുകയും ചെയ്തു. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശം പാലിക്കപ്പെടുമ്പോഴാണ് ഈതേ കാര്യം ആവര്‍ത്തിച്ച് ചോദിച്ച് മന്ത്രി ക്ഷുഭിതനായത്.

പരാതിയില്‍ പികെ ശശി എംഎല്‍എയ്ക്ക് എതിരായ പാര്‍ട്ടി അന്വേഷണത്തില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നേതാവായ യുവതി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തില്‍ യുവതി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇങ്ങനെ. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന ഘടകം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും തീരുമാനം ആയില്ല. മാത്രമല്ല അടുത്തിടെയുണ്ടായ സംഭവ വികാസങ്ങള്‍ അന്വേഷണത്തേയും പാര്‍ട്ടി നേതൃത്വത്തേയും സംശയത്തിലാക്കുന്നതാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം കെജിഒഎ സെക്രട്ടറി ഡോ നാസര്‍ അടക്കമുള്ള നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തി.

പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ടായിട്ടും ശശി സാധ്യമായ എല്ലാ പരിപാടികളിലും പ്രമുഖ നേതാക്കള്‍ക്ക് ഒപ്പം പങ്കെടുക്കുന്നു. പരാതി സ്ഥിരീകരിച്ച ശേഷം ശശിയുടെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. അന്വേഷണ കമ്മീഷന്‍ അംഗം എകെ ബാലന്‍ ശശിയുമായി രണ്ടര മണിക്കൂര്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലനും ശശിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഒക്ടോബര്‍ 26ന് മണ്ണാര്‍ക്കാട് പൊതുപരിപാടിയില്‍ പങ്കെടുത്തു. നവംബര്‍ 21ന് തുടങുന്ന ജാഥയുടെ ക്യാപ്റ്റനായി ശശിയെ തിരഞ്ഞെടുത്തതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗൂഡാലോചന മറികടന്ന് തനിക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് യുവതിയുടെ ആവശ്യം. പികെ ശശിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്ക് ഒപ്പമുണ്ട്.

അതേസമയം പി.കെ ശശിക്കെതിരായ അന്വേഷണം പൂര്‍ത്തിയാതായതായാണ് വിവരമെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. അടുത്ത മാസം ചേരുന്ന സംസ്ഥാന സമിതി റിപ്പോര്‍ട്ട് പരിഗണിക്കും. പുതിയ പരാതി പരിഗണനയ്‌ക്കെത്തിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം പ്രതികരിച്ചു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top