Chiking
Latest News

ബന്ധു നിയമന വിവാദം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനം സംബന്ധിച്ച വസ്തുതകള്‍ വിവരിച്ച് ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ്. സര്‍ക്കാരിലോ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരെ ജനറല്‍ മാനേജരായ നിയമിക്കാമെന്ന കെഎസ്എസ്ആര്‍ റൂള്‍ പ്രകാരമാണ് അദീബിനെ നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡാണ് കെടി അദീബിന്റെ പേര് ശുപാര്‍ശ ചെയ്തതെന്നും അബ്ദുള്‍ വഹാബ് കോഴിക്കോട് പറഞ്ഞു.

പ്രസ്തുത സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍, സെക്ഷന്‍ ഓഫീസര്‍, സീനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നിയമനത്തിനായി 2016 ആഗസ്റ്റ് 25ന് വിജഞാപനം പ്രസിദ്ധീകരിച്ചത്. ഇതില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂേട്ടഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ഷെഡ്യൂള്‍ഡ്, സഹകരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഡെപ്യൂേട്ടഷന്‍ നിയമനത്തിന് അര്‍ഹതയുള്ളത്.

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലെ നിയമനം സംബന്ധിച്ച വസ്തുതകള്‍ ഇപ്രകാരമാണ്:

*വിജ്ഞാപന പ്രകാരം ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയായി നിശ്ചയിച്ചത് ബിരുദവും, എംബിഎ (മാര്‍ക്കറ്റിംഗ്/ ഫിനാന്‍സ്)/ അല്ലെങ്കില്‍ ബിടെക്കും പിജിഡിബിഎ/ സിഎസ്/ സിഎ/എസിഡബ്ല്യുഎഐയും ആയിരുന്നു. ഇതിന് പുറമെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധവും ആയിരുന്നു.

*വിജ്ഞാപന പ്രകാരം ഏഴ് പേരാണ് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇവരില്‍ ആറ് പേര്‍ക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യതയില്ല. അപേക്ഷകരില്‍ മൂന്ന് പേര്‍ മാത്രമാണ് 2016 ഒക്ടോബര്‍ 26ന് കോഴിക്കോടുള്ള സ്ഥാനത്തിെന്റ ആസ്ഥാനത്ത് നടത്തിയ ഇന്റര്‍വ്യൂവില്‍ പെങ്കടുക്കാന്‍ എത്തിയത്. സാജിദ് മുഹമ്മദ്, പി. മോഹനന്‍, റിജാസ് ഹരിത് വി.എച്ച് എന്നിവരാണ് ഇന്റര്‍വ്യൂവില്‍ പെങ്കടുത്തത്.

* ഇതില്‍ സാജിദ് മുഹമ്മദിന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂേട്ടഷന്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യനല്ല. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ഷെഡ്യൂള്‍ഡ്, സഹകരണ സ്ഥാപനങ്ങളില്‍ ജോലിയുള്ളയാള്‍ അല്ല എന്ന് വ്യക്തമായതിനാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു.സൗദി അറേബ്യയിലെ സ്ഥാപനത്തിലെ ജോലി പരിചയമാണ് സാജിദ് മുഹമ്മദ് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. നിയമന വിജ്ഞാപന പ്രകാരം ഇത് മതിയായ യോഗ്യതയല്ല.

* ഇന്റര്‍വ്യൂവിന് ഹാജരായ മറ്റൊരു ഉദ്യോഗാര്‍ഥി പി. മോഹനന്‍ ആണ്. തമിഴ്‌നാട്ടിലെ പെരിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ ബിരുദമുണ്ടെങ്കിലും ഇന്റര്‍വ്യൂവിന് ഹാജരാകുന്ന സമയത്ത് ഡെപ്യൂേട്ടഷന്‍ നിയമനത്തിന് അര്‍ഹമാകുന്ന വിധത്തില്‍ ഈ ഉദ്യോഗാര്‍ഥി ഒരിടത്തും ജീവനക്കാരന്‍ ആയിരുന്നില്ല. ഇദ്ദേഹം എസ്.ബി.എെയില്‍ റീജനല്‍ മാനേജര്‍ ആണെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്. 2014 ജൂണ്‍ ആറ് മുതല്‍ 2016 ജൂണ്‍ 20വരെ എസ്.ബിഎെ ലൈഫ് എന്ന ഇന്‍ഷൂറന്‍സ് സംരംഭത്തില്‍ ബി.ഡി.ഇ (ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് )ആയിട്ട് ജോലി ചെയ്തതാണ് അവസാനം വഹിച്ച ചുമതല. ഇന്റര്‍വ്യൂ സമയത്ത് ഡെപ്യൂേട്ടഷന് അര്‍ഹമായ രീതിയില്‍ ജോലിയില്ലാത്ത സാഹചര്യത്തിലാണ് ഇദ്ദേഹത്തിെന്റ അപേക്ഷ നിരസിച്ചത്.

* ഇന്റര്‍വ്യൂവിന് ഹാജരായ മൂന്നാമത്തെ ഉദ്യോഗാര്‍ഥി റിജാസ് ഹരിത് വി.എച്ച് ആണ്. എം.ജി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദമുള്ള ഈ ഉദ്യോഗാര്‍ഥിക്കും ഡെപ്യൂേട്ടഷന്‍ നിയമനത്തിന് വിജഞാപന പ്രകാരം യോഗ്യതയില്ല. ഇന്റര്‍വ്യു സമയത്ത് ഇേദ്ദഹം ഇതേ സ്ഥാപനത്തിലെ (കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍) ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഡെപ്യൂേട്ടഷന്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അര്‍ഹതയില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിെന്റ അപേക്ഷയും നിരസിക്കുകയായിരുന്നു. ഇന്റര്‍വ്യൂവിന് ഹാജരാകാതിരുന്ന മറ്റ് നാല് അപേക്ഷകരില്‍ മൂന്ന് പേര്‍ക്കും വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയില്ല.

* സഹീര്‍ കാലടിയാണ് ഇന്റര്‍വ്യൂവില്‍ പെങ്കടുക്കാതിരുന്ന ഒരു അപേക്ഷകന്‍. ഇദ്ദേഹം നിലവില്‍ കുറ്റിപ്പുറം മാല്‍കോടെക്‌സില്‍ അക്കൗണ്ട്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്നു. ഇദ്ദേഹം അപേക്ഷയില്‍ കാണിച്ച എം.ബി.എ ബിരുദം ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എക്‌സിക്യൂട്ടീവ് എം.ബി.എ ബിരുദമാണ്. വിനായക മിഷന്‍ സര്‍വകലാശാലയില്‍ നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ നേടിയ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എക്‌സിക്യുട്ടീവ് എം.ബി.എക്ക് (സാധാരണ എം.ബി.എയുടെ കോഴ്‌സ് കാലദൈര്‍ഘ്യം രണ്ട് വര്‍ഷമോ അതിന് തുല്യമായി നാല് സെമസ്റ്ററോ ആണ്) തുല്യത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ല. അതിനാല്‍ വിജ്ഞാപന പ്രകാരം ഇദ്ദേഹവും ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യുേട്ടഷന്‍ നിയമനത്തിന് യോഗ്യനല്ല.

* ഇന്റര്‍വ്യൂവിന് ഹാജരാകാതിരുന്ന മറ്റൊരു ഉദ്യോഗാര്‍ഥി വി.പി അനസ് ആണ്. ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂേട്ടഷന്‍ നിയമനത്തിന് ഇദ്ദേഹവും യോഗ്യനല്ല. അപേക്ഷയുടെ സമയത്ത് ഇേദ്ദഹം ഡെപ്യൂേട്ടഷന് അര്‍ഹമായ തരത്തില്‍ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ ഷെഡ്യൂള്‍ഡ്/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നയാളല്ല.

* ഇന്റര്‍വ്യുവില്‍ പെങ്കടുക്കാത്ത മറ്റൊരാള്‍ വി. ബാബു ആണ്. വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ ഇദ്ദേഹത്തിന് ഇല്ല. അപേക്ഷ സമയത്ത് ഇദ്ദേഹം സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ജോലി ചെയ്യുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള എം.എയും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നുള്ള പി.ജി.ഡി.എമ്മുമാണ് യോഗ്യത. വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഇദ്ദേഹത്തിനുമില്ല.

* ഇന്റര്‍വ്യൂവില്‍ പെങ്കടുക്കാതിരുന്ന മറ്റൊരു ഉദ്യോഗാര്‍ഥി അദീബ് കെ.ടിയാണ്. ഇദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി.ടെക്ക് ബിരുദവും അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്നുള്ള പി.ജി.ഡി.ബി.എയുമുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്നു. നിയമന വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇദ്ദേഹത്തിനുണ്ട്. അപേക്ഷകരില്‍ യോഗ്യനായ ഏക ഉദ്യോഗാര്‍ഥി എന്ന നിലയില്‍ ഇദ്ദേഹത്തെയാണ് പിന്നീട് നേരിട്ട് ഡെപ്യൂേട്ടഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചത്.

* അപേക്ഷകരില്‍ പലര്‍ക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഉണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യങ്ങള്‍ നിയമന രേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. അപേക്ഷകരില്‍ ഒരാള്‍ എസ്.ബി.ഐ യിലെ റീജ്യനല്‍ മാനേജര്‍ ആണെന്ന വാദം കെട്ടിച്ചമച്ചതാണ്. നേരത്തെ എസ്.ബി.ഐ ലൈഫ് എന്ന ഇന്‍ഷൂറന്‍സ് സംരംഭത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് (ബി.ഡി.ഇ) എന്ന പദവിയില്‍ ജോലി ചെയ്തിരുന്നയാളെയാണ് എസ്.ബി.ഐ ബാങ്കിെന്റ റീജനല്‍ മാനേജര്‍ എന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ജോലി ചെയ്യുന്നയാള്‍ക്ക് വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയില്ല എന്നും വ്യക്താണ്. വസ്തുതകള്‍ ഇതായിരിക്കെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top