Chiking
Latest News

മണ്ഡലകാലത്ത് നിലയ്ക്കലില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടും; പ്രതിദിനം വേണ്ടത് 65 ലക്ഷം ലീറ്റര്‍ വെള്ളം

Web Desk
Indian Telegram Android App Indian Telegram IOS App

നിലയ്ക്കല്‍: മണ്ഡലകാലത്ത് ശബരിമലയുടെ ബേസ് ക്യാംപായ നിലയ്ക്കലില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടും. ജലവിതരണത്തിനായി ആധുനിക ശുചീകരണ പ്‌ളാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുടിവെള്ള സ്രോതസ് ഇതുവരെ കണ്ടത്തെനായില്ല. പ്രളയത്തിന് ശേഷം വരള്‍ച്ച നേരിടുന്ന പമ്പയില്‍ നിന്ന് വെള്ളമെത്തിക്കുമെന്നതാണ് ജലസേചന വകുപ്പിന്റെ വാദം. പ്രളയത്തിന് ശേഷം വരള്‍ച്ച നേരിടുന്ന പമ്പയില്‍ നിന്നും എങ്ങനെ വെള്ളമെത്തിക്കുമെന്ന് വ്യക്തമാക്കീട്ടില്ല. ജലവിതരണത്തിനുള്ള പൈപ്പുകള്‍ ഇപ്പോളും വിവിധയിടങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടകര്‍ മുഴുവനെത്തുന്നത് ബേസ് ക്യാംപായ നിലയ്ക്കലാണ്. ഇതിനാല്‍ ഇവിടേക്ക് പ്രതിദിനം 65 ലക്ഷം ലീറ്റര്‍ വെള്ളം വേണമെന്നാണ് കണക്ക്കൂട്ടല്‍. അത് ലക്ഷ്യം വച്ച് നടത്തുന്ന പ്രധാനപദ്ധതിയാണ് ആധുനിക ശുചീകരണ പ്‌ളാന്റ് നിര്‍മാണം. ഓരോ മണിക്കൂറിലും ഇരുപത്തയ്യായിരം ലീറ്റര്‍ വെള്ളം ശുചീകരിച്ച് പൈപ്പ് വഴി വിതരണം ചെയ്യുന്ന പദ്ധതി അവസാനഘട്ടത്തിലെത്തുകയും ചെയ്തു.

ആധുനിക പ്‌ളാന്റുകളൊക്കെയുണ്ടങ്കിലും ഇതിലേക്ക് വേണ്ട വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്നതില്‍ ഒരു വ്യക്തതയില്ല. നിലയ്ക്കലിലുള്ള നാല് കുളങ്ങളും ശുചീകരിച്ച് എടുക്കാന്‍ ഒരു ശ്രമവുമില്ല. ഈ നയം തുടരുന്ന ദേവസ്വം ബോര്‍ഡും ജല അതോറിറ്റിയും പറയുന്നത് പമ്പ, സീതത്തോട് എന്നിവിടങ്ങളില്‍ നിന്ന് ടാങ്കറില്‍ വെള്ളമെത്തിച്ച് പ്‌ളാന്റില്‍ നിറയ്ക്കുമെന്നാണ്. മുങ്ങിക്കുളിക്കാന്‍ വെള്ളമില്ലാത്തപ്പോളാണ് കുടിവെള്ളത്തിനായി പമ്പയെ ആശ്രയിക്കാനൊരുങ്ങുന്നത്.

വെള്ളം കണ്ടെത്തിയാലും അത് വിതരണം ചെയ്യാന്‍ അമ്പതേക്കറോളം പരിധിയില്‍ പൈപ്പുകള്‍ സ്ഥാപിക്കണം. അവിടെ വയ്‌ക്കേണ്ട പൈപ്പുകള്‍ ഇപ്പോളും കാട്ടില്‍ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

പൊട്ടിത്തകര്‍ന്ന് കിടക്കുന്ന പഴയ പൈപ്പുകള്‍ വൃത്തിയാക്കാന്‍ പോലും ശ്രമിച്ചില്ലെന്നറിയുമ്പോള്‍ തുടരുന്ന അലംഭാവം വ്യക്തമാകും.

Top