Chiking
Latest News

‘സര്‍ക്കാരി’ന് പിന്നാലെ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും’ ചോര്‍ന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: കഴിഞ്ഞ ദിവസമിറങ്ങിയ തമിഴ് ചിത്രം സര്‍ക്കാരിന് പിന്നാലെ ഇന്ന് റിലീസായ ആമിര്‍ ഖാന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ചോര്‍ന്നു.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചോര്‍ത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാപ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം എങ്ങനെ ചോര്‍ന്നു എന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉത്തരം കിട്ടിയിട്ടില്ല.

ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും ആമീറും നീണ്ട ഇടവേളക്ക് ശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം തീയറ്ററുകളില്‍ ഇന്ന് റിലാസായത്. ബോളിവുഡിലെ വിപണന തന്ത്രം നല്ലപോലെ അറിയുന്ന യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കത്രീന കെയ്ഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top