Chiking
Latest News

ബ്രഹ്മാണ്ഡചിത്രത്തിന്റെ ഭാഗമായി ഈ മലയാളിയും: 2.0 ലെ മലയാളി കൈ

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: ഇന്ത്യകാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മലയാളി സാന്നിദ്ധ്യം. രജനികാന്ത് നായകനാവുന്ന 2.0യുടെ സൗണ്ട് മിക്‌സിങ്ങിന് പിന്നിലാണ് അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ ബിബിന്‍ ദേവ് എന്ന യുവാവുള്ളത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നത് ബിബിനാണ്. കഴിഞ്ഞ 15 വര്‍ഷത്തോളം ഹിന്ദി, മറാത്തി, തമിഴ്, മലയാളം ഭാഷകളില്‍ 200 ലധികം സിനിമകളില്‍ സൗണ്ട് മിക്‌സിങ് നിര്‍വഹിച്ച ബിബിന്‍ മലയാളത്തില്‍ ലൂക്ക ചുപ്പി, സ്‌കൂള്‍ ബസ് ,മാസ്റ്റര്‍ പീസ്, കമാരസംഭവം, ക്യൂബന്‍ കോളനി തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബോളിവുഡില്‍ പ്രമുഖ സംവിധായകരായ അനില്‍ ശര്‍മ, വിപുല്‍ ഷാ, ദിപാകര്‍ ബാനര്‍ജി തുടങ്ങിയവരുടെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ബിബിന്‍ ദേവ്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ ചെയ്യുന്ന നിരവധി ചിത്രങ്ങളിലും ബിബിന്‍ ദേവ് സൗണ്ട് മിക്‌സങ് ചെയ്തിട്ടുണ്ട്. 2.0 ബിഗ് ബഡജറ്റ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി തന്നെയാണ്.

തൃശൂര്‍ ചേതനയില്‍ നിന്നാണ് ബിബിന്‍ ദേവ് സൗണ്ട് എഞ്ചിനയറിങ് കോഴസ് പൂര്‍ത്തിയാക്കി ഇറങ്ങിയത്.
അങ്കമാലി കിടങ്ങൂര്‍ പാറേക്കാട്ടില്‍ ദേവസിമേരി എന്നിവരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് ബിബിന്‍ ദേവ്. സഹോദരങ്ങള്‍ ജിബിന്‍ ദേവ്, ബിനിതാ അജിത്ത് എന്നിവരാണ്. ഡെല്‍മിയാണ് ബിബിന്റെ ഭാര്യ.

Top