Chiking
Latest News

പ്രതീക്ഷ നല്‍കി സൂര്യ നായകനാകുന്ന ‘എന്‍ജികെ’യുടെ പുതിയ പോസ്റ്റര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: സൂര്യുടെ പുതു ചിത്രം എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുന്നതായി പിന്നീട് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ആരാധകര്‍ എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ചിത്രം. രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് നായികമാര്‍. ശെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സൂര്യ ചെഗുവേര സ്‌റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടായിരിക്കും സൂര്യ അഭിനയിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

Top