Chiking
Latest News

ഭരണഘടനയ്ക്കു വിരുദ്ധമായി പുരാണങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉത്തരവാദപ്പെട്ട ചിലര്‍: മുഖ്യമന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App


തൃശൂര്‍: ഭരണഘടനയ്ക്ക് വിരുദ്ധമായി പുരാണങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രവും യുക്തിബോധവും വളര്‍ത്തേണ്ടതു മൗലിക ചുമതലയായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയാണ് നമ്മളുടേതെന്നും എന്നിട്ടും പുരാതനകാലത്തു പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതിയെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നും ജനിതക ശാസ്ത്രത്തിന്റെ തെളിവാണു കര്‍ണനെന്നും പറയുന്നവര്‍ പുരാണകഥകളെ ചരിത്രമായി ബോധപൂര്‍വം അവതരിപ്പിക്കുകയാണെന്നു പിണറായി പറഞ്ഞു. ഇതു ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണെന്നും പിണറായി ഓര്‍മിപ്പിച്ചു.

പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിഷയത്തില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി പിണറായിയെ കരിങ്കൊടി കാണിക്കാന്‍ പീച്ചി പട്ടിക്കാട് കാത്തുനിന്ന 6 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മടങ്ങിയശേഷം വിട്ടയച്ചു.

Top