ചിക്കിംഗ് ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ പുതിയ ഔട്ട്ലെറ്റുകള് തുറക്കുന്നതിനുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചു; 2019 ഫെബ്രുവരിയില്‍ ലുസാകയില്‍ ആദ്യ ഔട്ട്ലെറ്റ് തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍
Web Desk
ദുബൈ: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് യുഎഇയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു. ദുബൈയിലെ നൈഫിലാണ് ഇരുപതാമത്തെ സ്റ്റോര്‍ തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2000ത്തില്‍ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ചിക്കിംഗ് ഇരുപതാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രവര്‍ത്തന കേന്ദ്രമായ ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിക്കിംഗ് കൂടുതല്‍ ഔട്ട്ലെറ്റുകള് തുറക്കുമെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു. ആഫ്രിക്കന്‍ മാര്‍ക്കറ്റിലേക്ക് ചിക്കിംഗ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മധ്യആഫ്രിക്കയിലെ സാംബിയ റിപബ്ലിക്കില്‍ പുതിയ ഔട്ട്ലെറ്റുകള് തുറക്കുന്നതിനുള്ള ഫ്രാഞ്ചൈസി കരാര്‍ ലെമണ്‍ ഗ്രാസ് കാറ്ററേഴ്സ് ലിമിറ്റഡുമായി ചിക്കിംഗ് ഒപ്പുവെച്ചു. ഇതോടെ 21 രാജ്യങ്ങളില്‍ ചിക്കിംഗ് സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി. 2019 ഫെബ്രുവരിയില്‍ സാംബിയന്‍ തലസ്ഥാനമായ ലുസാകയില്‍ ആദ്യ ഔട്ട്ലെറ്റ് തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു. ഷരീഫ ഫറൂഖ് (സാംബിയ), ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍, ചിക്കിംഗ് ഡയറക്ടര്‍ നിയാസ് ഉസ്മാന്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോഡി, ബിഎഫ്ഐ മാനേജ്മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍. പിള്ള എന്നിവരും മാധ്യമപ്രവര്‍ത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
ബ്രൂണൈ, മൊറോക്കോ, ഓസ്ട്രേലിയ, അംഗോള, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ചിക്കിംഗിന്റെ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ മന്‍സൂര്‍ അറിയിച്ചു. പത്തൊന്‍പത് വര്‍ഷം കൊണ്ട് ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് വേള്‍ഡ് ബ്രാന്റായി ചിക്കിംഗ് വളര്‍ന്നു.2025 ആകുമ്പോഴേക്കും 70 രാജ്യങ്ങളാലായി 1000 സ്റ്റോറുകള്‍ തുറക്കുകയാണ് പ്രവര്‍ത്തന ലക്ഷ്യം. 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ സ്റ്റോറുകള്‍ തുറക്കുമെന്നും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ 5 വര്‍ഷം കൊണ്ട് 500 സ്റ്റോറുകള്‍ തുറക്കുമെന്നും ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ.കെ മന്‍സൂര്‍ പറഞ്ഞു.
ലോകത്തെ വിവിധ രാജ്യങ്ങളുടെ പരിച്ഛേദമായ ലണ്ടനില്‍ ചിക്കിംഗ് രണ്ട് സ്റ്റോറുകള്‍ ആരംഭിച്ചു. ചിക്കിംഗിന്റെ പടിഞ്ഞാറന്‍ മാര്‍ക്കറ്റിനെ സംബന്ധിച്ച് തൊപ്പിയിലെ പൊന്‍ തൂവലാണ് യു.കെ മാര്‍ക്കറ്റിലെ സ്റ്റോറുകള്‍. ആഫ്രിക്കന്‍ മാര്‍ക്കറ്റില്‍ ഐവറി കോസ്റ്റില്‍ ചിക്കിംഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മലേഷ്യയില്‍ ചിക്കിംഗ് പതിനാല് സ്റ്റോര്‍ തുറന്നു. ഈ വര്‍ഷം മലേഷ്യയില്‍ മാത്രം 20 സ്റ്റോറുകള്‍ തുറക്കും. ഇന്തോനേഷ്യയില്‍ ഇതുവരെ ആറു സ്റ്റോര്‍ തുറന്നു. യൂറോപ്പില്‍ ഇതുവരെ മൂന്ന് സ്റ്റോര്‍ തുറന്നു. മാലി ഡീവ്സിലും സൗദി അറേബ്യയിലും ചിക്കിംഗ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചൈനയില്‍ ചിക്കിംഗിന്റെ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുടങ്ങി. ന്യൂസിലാന്‍ഡിലെ ഹാമില്‍ട്ടണിലും ഓക് ലാന്‍ഡിലും പുതിയ സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ.കെ മന്‍സൂര്‍ പറഞ്ഞു.
2000ത്തിലാണ് യുഎഇയിലെ ദുബൈ കേന്ദ്രമാക്കി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത്. 18 വര്‍ഷം കൊണ്ട് ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ഒന്നര പതിറ്റാണ്ടിലേറെയായി നാവില്‍ തങ്ങി നില്ക്കുന്ന സ്വാദ്. ഇതെന്റെ ഇഷ്ടമാണെന്ന് പ്രഖ്യാപിക്കുന്ന ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികള്‍. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. ഇതാണ് ഞങ്ങള്‍ ‘ഇറ്റ്സ് മൈ ചോയസ് ഇതെന്റെ ഇഷ്ടമാണ്’ എന്ന് ലളിതമായി അവതരിപ്പിക്കുന്നത്. നിരവധി ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ നിലനില്‍ക്കുന്ന ലോക വിപണിയില്‍ പൂര്‍ണമായും ഹലാലായ ഏക ക്യുഎസ്ആര്‍ ബ്രാന്‍ഡ് എന്നതാണ് ചിക്കിംഗിനെ വേറിട്ടതാക്കുന്നത്.
വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡായി മാറി. കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പുതിയ രുചിഭേദം പകര്‍ന്ന് ആ ജനതയുടെ മനസും രുചിയും നിറയ്ക്കാന്‍ ചിക്കിംഗിന് കഴിഞ്ഞു. ഉപഭോക്താവിന്റെ സംതൃപ്തി പൂര്‍ണമായും ഉറപ്പുവരുത്തുന്ന നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ബര്‍ഗര്‍ എന്നിവയാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. നൂറുശതമാനം എണ്ണയില്ലാതെ ഗ്രില്‍ഡ് ചെയ്തെടുക്കുന്ന ചിക്കിംഗിന്റെ ഗ്രില്‍ഡ് ചിക്കനും ഗ്രില്‍ഡ് ബര്‍ഗറും മറ്റ് ഗ്രില്‍ഡ് പ്രൊഡക്ടുകളും ഇപ്പോള്‍ തന്നെ വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു. കുടുംബസമേതം എത്തുമ്പോള്‍ ഓരോരുത്തരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ചുള്ള രുചിയൂറും വിഭവങ്ങള്‍ ചിക്കിംഗില്‍ ലഭ്യമാണ്. പാസ്തയാണ് ചിക്കിംഗ് ഉപഭോക്താക്കള്‍ക്ക് നല്കുന്ന മറ്റൊരു ഭക്ഷ്യോപഹാരം. ഇതോടൊപ്പം തന്നെ വെറൈറ്റി പിസ്സയും ഡെസേര്ട്സുകളും ചിക്കിംഗില്‍ ലഭ്യമാണ്. വ്യത്യസ്തമായ സോസുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പെരിപെരി ചിക്കന്‍ അടുത്ത മാസം ചിക്കിംഗ് മെനുവില്‍ ഇടംപിടിക്കും. ഇതോടൊപ്പം തന്നെ സ്പെഗറ്റി എന്ന പുതിയ വിഭവവും ചിക്കിംഗ് മെനുവില്‍ ഇടംപിടിക്കുകയാണ്. ചിക്കിംഗിന്റെ കസ്റ്റമേഴ്സിനിടയില്‍ ഹിറ്റായി കഴിഞ്ഞ മറ്റൊരു വിഭവമാണ് ചിക്കിംഗിന്റെ റൈസ് പൊറിഡ്ജ്.
വൃത്തിയും സുരക്ഷിതത്വവും കോര്‍ത്തിണക്കിയ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താക്കളില്‍ എത്തിച്ചാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ വിശ്വാസ്യതയും അതുവഴി കമ്പനിയുടെ വളര്‍ച്ചയും കൈവരിച്ചത്. പുതിയതും സ്വാദിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരം ഉറപ്പുവരുത്തിയ സ്പൈസസും ഹെര്‍ബ്സും ഉപയോഗിച്ച് ആധുനികമായി തയ്യാറാക്കിയ ഫ്ളേവേഴ്സ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ചതിന്റെ രഹസ്യം. പതിനഞ്ച് ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഒരു മാസം ചിക്കിംഗിന്റെ ലോകമെമ്പോടുമുള്ള 140 സ്റ്റോറുകളിലുമായി എത്തുന്നത്. രാജ്യങ്ങളും മനുഷ്യരും സംസ്കാരവും ഭാഷയും മാറുമ്പോഴും നാവില്‍ രുചിയൂറുന്ന മെക്സിക്കന്‍, അമേരിക്കന്‍, ഇന്ത്യന്‍, ഇറ്റാലിയന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയ നാവിലും മനസിലും രുചിയൂറുന്ന സ്വാദാണ് ഈ പതിനഞ്ച് ലക്ഷത്തിലേറെ ഉപഭോക്താക്കളെ പ്രതിമാസം ചിക്കിംഗിന്റെ സ്റ്റോറുകളില്‍ എത്തിക്കുന്നത്.
ദീര്‍ഘനാള്‍ ചിക്കിംഗ് വളരെ കുറച്ച് സ്റ്റോറുകളുമായി പ്രവര്‍ത്തിച്ചു. 2006ലാണ് അന്താരാഷ്ട്ര തലത്തിലേക്ക് വളരാന്‍ ചിക്കിംഗ് തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നിരവധി രാജ്യങ്ങളിലായി നൂറ്റിനാല്പതിലേറെ സ്റ്റോറുകളുമായി ചിക്കിംഗ് അതിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയത്. ബിഎഫ്ഐ മാനേജ്മെന്റ് ഡിഎംസിസി എന്നത് ചിക്കിംഗിന്റെ ഗ്ലോബല്‍ ഫ്രാഞ്ചൈസി മാനേജ്മെന്റ് വിഭാഗമാണ്. അതാണ് ചിക്കിംഗിന്റെ ഗ്ലോബല്‍ അജണ്ട രൂപകല്പന ചെയ്യുന്നത്.
വിദഗ്ധ പരിശീലനവും യോഗ്യതയും നേടിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ടീമാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി പ്രോഗ്രാമിന് പിന്നില്‍. ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിതസമയം കൊണ്ട് വലിയ വളര്‍ച്ചയും വികസനവും നേടാന്‍ കഴിയുന്ന രീതിയിലാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ഈ ഫ്രാഞ്ചൈസി സിസ്റ്റം വഴി 2025ഓടെ ലോകത്താകെ ആയിരം സ്റ്റോറുകള്‍ സ്ഥാപിക്കുകയാണ് ചിക്കിംഗിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു.
ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക