Chiking
Latest News

ഈ കുഞ്ഞ് സീതയും രാമനും ആരെന്നറിയാമോ? (ചിത്രങ്ങള്‍, വീഡിയോ)

Web Desk


മുംബൈ: രാമനും സീതയുമായി വേഷം കെട്ടിയവരെ കണ്ട് അമ്പരന്നിരിക്കുകയാണ് ബോളിവുഡ്. കഴിഞ്ഞ ദിവസം ഐശ്വര്യ റായ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതില്‍ വേഷമിട്ടിരിക്കുന്ന കുട്ടികളില്‍ സീതയായി ആരാധ്യ ബച്ചനാണെന്ന് എല്ലാവര്‍ക്കും നിസംശയം മനസ്സിലായി.


എന്നാല്‍ രാമന്റെ വേഷം ധരിച്ച കുട്ടി ആരെന്ന് ആലോചിച്ചു തുടങ്ങിയവര്‍ക്ക് ഐശ്വര്യ തന്നെ മറുപടി കൊടുത്തു. ആമിര്‍ ഖാന്റെ മകന്‍ ആസാദ് റാവു ഖാന്‍.

ആരാധ്യയും ആസാദും ചേര്‍ന്ന് സ്‌കൂളില്‍ അവതരിപ്പിച്ച ഒരു നാടകത്തിന്റെ ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. കുട്ടികള്‍ ഇരുവരും നല്ലരീതിയില്‍ പ്രകടനം കാഴ്ച വെച്ചെന്നും ഐശ്വര്യ കൂട്ടി ചേര്‍ത്തു.


ഇരുവരും ചേര്‍ന്നുള്ള റിഹേഴ്‌സല്‍ വീഡിയോയും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും അഭിനയത്തിന്റെ കാര്യത്തിന്റെ അച്ഛന്‍ ആമിറിന് പിന്നാലെയാണ് ആസാദെന്നും അമ്മ ഐശ്വര്യയ്ക്ക് ഒരു നല്ല പിന്‍ഗാമി ആയിരിക്കും ആരാധ്യയെന്നും ബോളിവുഡിന് ഉറപ്പിക്കാം.

ചിത്രങ്ങള്‍ കാണുന്നതിനായി പികാടോറിയല്‍ മെനുവില്‍ പോവുക
വീഡിയോ കാണഉുന്നതിനായി വീഡിയോ മെനുവില്‍ പോവുക

Top