Chiking
Latest News

നിങ്ങളാണോ ഈ പ്രകാശന്‍; ഞാന്‍ പ്രകാശന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഒരു നിമിഷം ഇത് ഞാന്‍ തന്നെയെന്ന് തോന്നിപ്പോകുന്നതാണ് ഞാന്‍ പ്രകാശന്റെ ട്രെയിലര്‍. ഒരു സാധാരണ മലയാളിയുടെ എല്ലാ ചേരുവകളും ഉള്ള പ്രകാശന്‍ ഉറപ്പായും മനസ്സില്‍ ഇടം പിടിക്കുമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

വീഡിയോ കാണുന്നതിനായി വീഡിയോ മെനുവില്‍ പോവുക

Top