Chiking
Latest News

ഓടുന്ന വാഹനത്തില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

Web Desk
Indian Telegram Android App Indian Telegram IOS App

ഓഹിയോ: ഓടുന്ന കാറില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. അമേരിക്കയില്‍ നവംബര്‍ അഞ്ചിനാണ് അപൂര്‍വ്വമായ പ്രസവം നടന്നത്. ഗര്‍ഭത്തിന്റെ മുപ്പത്തിയെട്ടാമത്തെ ആഴ്ചയില്‍ സ്വന്തം വീട്ടുകാര്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന കാറിലിരുന്നാണ് ഡാസിയ പിറ്റ്മാന്‍ എന്ന യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ പ്രസവവേദനയോടെയാണ് ഡാസിയ ഉറക്കം ഉണര്‍ന്നത്. ഇത് ഉടന്‍ ഭര്‍ത്താവിനെ അറിയിച്ചതോടെ ഇവര്‍ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഡാസിയ ഭര്‍ത്താവും സഹോദരിക്കും അഞ്ചും എട്ടും വയസുള്ള മക്കള്‍ക്കും ഒപ്പമാണ് ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ യാത്രാവഴിയേ തന്നെ ഡാസിയക്ക് പ്രസവവേദന ശക്തമാകുകയും രക്തസ്രാവം കൂടുകയും ചെയ്തു. പിന്നെ ആശുപത്രിയില്‍ എത്തുന്നതുവരെ കാത്തിരിക്കാതെ കാറില്‍ വച്ച് പ്രസവം എടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ഡാസിയുടെ സീറ്റ് പതിയേ പുറകിലേക്ക് ചരിച്ച് അവള്‍ കുഞ്ഞുങ്ങളെ പുറത്തെത്തിക്കാന്‍ അവള്‍ ശക്തിയായി ശ്രമിക്കുന്നുണ്ടായിരുന്നു. അവളുടെ വയറില്‍ അമര്‍ത്താനും കുഞ്ഞുങ്ങളെ പുറത്തെടുക്കാനും ഭര്‍ത്താവ് സഹായിച്ചു. അങ്ങനെ ആദ്യ കുഞ്ഞ് പുറത്തെത്തി. അപ്പോഴേക്കും പുറകിലെ സീറ്റില്‍ നിന്നും മക്കള്‍ അവള്‍ക്ക് ബ്ലാങ്കറ്റ് നല്‍കി. കുഞ്ഞിന്റെ കഴുത്തും വൃത്തിയാക്കിയ ശേഷം അവള്‍ ഉടന്‍ തന്നെ ആ കുഞ്ഞിനെ തന്റെ നെഞ്ചത്തേക്ക് കിടത്തി. പിന്നെ അടുത്ത കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു. അവളുടെ ഒരു കൈയില്‍ ആദ്യ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് പിന്നീട് ഭര്‍ത്താവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അങ്ങനെ രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതമായി പുറത്തെത്തിച്ചു. വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു കാറിലെ പ്രസവം എന്നാണ് ഡാസിയ പറയുന്നത്.

Top