Chiking
Latest News

ഒന്‍പത് വയസുകാരനെ ലഹരിക്ക് അടിമയായ സഹോദരന്‍ കുത്തിക്കൊന്നു

Web Desk
Indian Telegram Android App Indian Telegram IOS App

Representational Image

മലപ്പുറം: ഒന്‍പത് വയസുകാരനെ ലഹരിക്ക് അടിമയായ സഹോദരന്‍ കുത്തിക്കൊന്നു. മലപ്പുറം- പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ നടുവട്ടത്താണ് സംഭവം നടന്നത്. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കുത്തേറ്റ് മരിച്ചത്. ലഹരിക്ക് അടിമയായ സഹോദരന്‍ നബീല്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഉറങ്ങിക്കിടക്കുമ്പോഴാണ് മുഹമ്മദ് ഇബ്രാഹിമിന് കുത്തേറ്റത്. കുട്ടിയുടെ അനുജന്‍ ഏഴു വയസുകനായ അഹമ്മദിനും കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളുമായുള്ള വഴക്കിനിടയില്‍ മൂത്ത മകന്‍ നബീല്‍ ഇബ്രാഹീമാണ് കുട്ടികളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് ഇബ്രാഹിം. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Top