Chiking
Latest News

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ അപാകമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ അപാകമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈയാഴ്ച തന്നെ തീരുമാനമുണ്ടാകും. സര്‍ക്കുലറിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ മാറ്റംവരുത്താന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

സര്‍ക്കുലറിലെ പല നിര്‍ദേശങ്ങളും നിലവിലുള്ളതാണെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. സര്‍ക്കുലര്‍ ഇറക്കി വിവാദം ക്ഷണിച്ചുവരുത്തിയതിനെ ഭരണപക്ഷത്തുള്ളവരും അനുകൂലിക്കുന്നില്ല. പ്രതിപക്ഷം സര്‍ക്കുലറിനെതിരെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

Top