Chiking
Latest News

പൊലീസ് വേഷത്തില്‍ കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

പാലക്കാട്: പൊലീസ് വേഷത്തില്‍ കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരി വാടപറമ്പ് വീട്ടില്‍ സുജീഷ്(സ്പിരിറ്റ് സുജി-29), ആലത്തൂര്‍ ഇരട്ടക്കുളം നൊച്ചിപ്പറമ്പില്‍ സുരേന്ദ്രന്‍(മാമ-40), കോങ്ങാട് കുണ്ടലശ്ശേരി പാലേങ്ങാട്ടു പറമ്പില്‍ സുലൈമാന്‍(കാക്കി സുലി-49), കല്ലടിക്കോട് കരിമ്പ കമ്പിയില്‍ ബിജു(കമ്പി ബിജു-37) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ദേശീയപാതകളിലും ട്രെയിനുകളിലുമായി പൊലീസ് വേഷത്തില്‍ കവര്‍ച്ച നടത്തി വരികയായിരുന്നു സംഘം. ഇരയായവരിലേറെയും സ്വര്‍ണ വ്യാപാരികളും കുഴല്‍പ്പണം കടത്തുകാരുമായതിനാല്‍ പരാതി ലഭിച്ചിരുന്നില്ല. ഇതു മുതലെടുത്തായിരുന്നു കവര്‍ച്ച.

സ്വര്‍ണവ്യാപാരികളെ ഉള്‍പ്പെടെ പൊലീസെന്ന വ്യാജേന ‘കസ്റ്റഡിയിലെടുത്ത്’ മര്‍ദിച്ച് അവശരാക്കി പണവും സ്വര്‍ണവും കവര്‍ന്ന സംഘമാണ് പിടിയിലായത്. 3 വര്‍ഷത്തിനിടെ കോടികളുടെ സ്വര്‍ണവും പണവുമാണ് പ്രതികള്‍ കവര്‍ന്നത്.

ഓഗസ്റ്റ് 29നു രാത്രി ചെന്നൈയിലേക്കുള്ള ആഡംബര ബസ് വാളയാറില്‍ തടഞ്ഞുനിര്‍ത്തി തൃശൂര്‍ സ്വദേശിയായ വ്യാപാരി ജോണ്‍സന്റെ 1.25 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ അന്വേഷണമാണു പ്രതികളിലെത്തിയത്. ജോണ്‍സണ്‍ നികുതി വിധേയമായി കൊണ്ടുപോയ സ്വര്‍ണമാണ് രണ്ടു കാറുകളിലെത്തിയ ഏഴംഗ സംഘം കവര്‍ന്നത്. വ്യാപാരിയെ മര്‍ദിച്ചു വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Top