Chiking
Latest News

ഐശ്വര്യയുമായുള്ള ശ്വേതയുടെ പിണക്കം മാറിയോ?; വീഡിയോ കണ്ടവര്‍ ചോദിക്കുന്നു; മറ്റൊരു കാര്യം കൂടി ആരാധകര്‍ കണ്ടുപിടിച്ചു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റി കുടുംബം ഏതാണെന്ന ചോദ്യത്തിന് ഒന്നേയുള്ളൂ ഉത്തരം. അത് ബിഗ് ബിയുടേത് തന്നെ. ഒന്നല്ല, നാല് വമ്പന്‍ താരങ്ങളാണ് കുടുംബത്തിലുള്ളത്. അമിതാഭ് ബച്ചനും ജയ ബച്ചനും അഭിഷേകും ഐശ്വര്യയും. എന്നാല്‍, ഈ താരപ്പകിട്ടിന്നപ്പുറം എല്ലാ കുടുംബങ്ങളേതും പോലെ ചെറിയ വഴക്കുകളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആരാധ്യ ബച്ചന്റെ പേരില്‍ ജയാ ബച്ചനും ഐശ്വര്യയും തമ്മില്‍ വഴക്കുണ്ടായതായും ശ്വേതയും ഐശ്വര്യയും തമ്മില്‍ വൈരാഗ്യമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അത് ശരിവെക്കുന്ന രീതിയില്‍ പൊതുവേദികളില്‍ താരകുടുംബത്തിന്റെ പെരുമാറ്റം വൈറലായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ സത്കാരച്ചടങ്ങില്‍ ബച്ചനും മകള്‍ ശ്വേതയും മകന്‍ അഭിഷേകും ഐശ്വര്യയുമെല്ലാമുണ്ടായിരുന്നു. ബച്ചനും മകള്‍ ശ്വേതയും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. മകനും മരുമകളും എത്തിയ ഉടനെ ബച്ചനും ശ്വേതയും സ്ഥലംവിട്ടു. പക്ഷേ, ഫോട്ടോഗ്രാഫര്‍മാര്‍ അവരെ വിട്ടില്ല. നാലുപേരും ഒന്നിച്ചുള്ള ഫോട്ടോ വേണമെന്നായി അവര്‍. ബച്ചനും ശ്വേതയും വീണ്ടും അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം ചെന്നു നിന്നു. ഇടയ്ക്ക് ശ്വേത അഭിഷേകിനോട് കുശലം പറഞ്ഞെങ്കിലും അടുത്തുനിന്ന ഐശ്വര്യയോട് ഒന്നും മിണ്ടിയില്ല. മുഖാമുഖം ഒന്ന് നോക്കുകയും പരിചയഭാവം കാട്ടുകയോ ചെയ്തില്ല. ചന്തയില്‍ കണ്ട പരിചയം പോലും കാണിക്കാതെ രണ്ട് കൂട്ടരും രണ്ട് വഴിക്ക് പോവുകയും ചെയ്തു.

ഇതോടെ, ശ്വേതയും നാത്തൂന്‍ ഐശ്വര്യയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ലെന്ന ഗോസിപ്പിന് ചൂടുപിടിക്കുകയും ചെയ്തു. നേരത്തെ ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ ശ്വേത പങ്കെടുക്കാതിരുന്നതും വോഗിന്റെ ഒരു ചടങ്ങില്‍ ഐശ്വര്യയും ശ്വേതയും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാതിരുന്നതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, രണ്‍വീര്‍-ദീപിക വിവാഹ സത്കാരത്തില്‍ ശ്വേതയും ജയാ ബച്ചനും ഐശ്വര്യയും അമിതാഭ് ബച്ചനും സന്തോഷത്തോടെ എത്തിയിരിക്കുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ശ്വേതയും ഐശ്വര്യയും കൈപിടിച്ച് ചിരിച്ചുകൊണ്ട് റെഡ്കാര്‍പ്പറ്റില്‍ എത്തി. വീഡിയോ വൈറലായതോടെ ആരാധകര്‍ മറ്റൊരു കാര്യം കൂടി കണ്ടെത്തി. ജയാ ബച്ചന്റെ മുടിയുടെ നിറം ഐശ്വര്യ ധരിച്ച വസ്ത്രത്തിന്റെ നിറമാണ്. ഐശ്വര്യയുടെ മുടിയുടെ നിറമാകട്ടെ, ജയ ധരിച്ച വസ്ത്രത്തിന്റെ നിറവും.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top