Chiking
Latest News

വരുമാനത്തില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട്ടി; ഒന്നാം സ്ഥാനം സല്‍മാന്‍ ഖാന്; തെന്നിന്ത്യയില്‍ ഒന്നാം സ്ഥാനം മറ്റൊരു സൂപ്പര്‍താരത്തിന്; സമ്പന്നരായ ഇന്ത്യന്‍ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ് മാസിക

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ:കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇത് മൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്.

253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം. (കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവ്) നടന്മാര്‍ക്ക് വെല്ലുവിളിയായി ഇത്തവണ ക്രിക്കറ്റ് താരം രണ്ടാമതെത്തി എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. 228.09 കോടിയുമായി വിരാട് കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ (185 കോടി) മൂന്നാമത്.

Image result for kohli akshay kumar

ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്നതിനാല്‍ ഷാരൂഖ് ഖാന്‍ (56 കോടി) പതിമൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു. പരസ്യവരുമാനത്തില്‍ നിന്നും മാത്രം ലഭിച്ച വരുമാനമാണ് അധികവും. കഴിഞ്ഞ വര്‍ഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്.

അതുപോലെ തന്നെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്ര (2017ല്‍ 68 കോടി) ഈ വര്‍ഷം 18 കോടി വരുമാനവുമായി 49ാം സ്ഥാനത്തെത്തി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.

പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ തെന്നിന്ത്യയില്‍ നിന്നാണ്. കേരളത്തില്‍ നിന്നും മമ്മൂട്ടി മാത്രം. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആര്‍. റഹ്മാന്‍ ആണ് തെന്നിന്ത്യയിലെ ഒന്നാമന്‍.

Image result for a r rahman surya

മഹേഷ് ബാബു (24.33 കോടി) 33ാം സ്ഥാനത്തെത്തിയപ്പോള്‍ 23.67 കോടിയുമായി സൂര്യ തൊട്ടുപിന്നിലെത്തി. വിജയ് സേതുപതിയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. 36ാംസ്ഥാനത്തുള്ള നാഗാര്‍ജുനയെ (22 കോടി) പിന്നിലാക്കി 23.67 കോടിയുമായി 34ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയ്‌ക്കൊപ്പമെത്തി.

നടിമാരില്‍ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക. മഹേന്ദ്രസിങ് ധോനിയാണ് അഞ്ചാമത്. (101.77 കോടി). നടിമാരില്‍ ദീപികയ്ക്കു പിന്നില്‍ പന്ത്രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും (58.83 കോടി) 45.83 കോടിയുമായി അനുഷ്‌ക ശര്‍മ 16ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 20ാംസ്ഥാനം ( 36.5കോടി). കത്രീന (33.67 കോടി) 21ാം സ്ഥാനത്തും.

Image result for deepika alia bhatt anushka sharma

ആറാമത് ആമിര്‍ ഖാന്‍ (97.5 കോടി). 7. അമിതാഭ് ബച്ചന്‍ (96.17 കോടി). 8. രണ്‍വീര്‍ സിങ്(84.67 കോടി). 9. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (80 കോടി). കഴിഞ്ഞ വര്‍ഷം ആദ്യപത്തില്‍ സച്ചിന്‍ ഇടംനേടിയിരുന്നു. 74 കോടിയുമായി അജയ് ദേവ്ഗണ്‍ പത്താമത്.

Image result for nayanthara new pic

ഹൃതിക് റോഷന്‍ (19.56 കോടി), ജോണ്‍ എബ്രഹാം (19.3 കോടി), ധനുഷ് (17.25 കോടി), ഷാഹിദ് കപൂര്‍ (17.17 കോടി), ഐശ്വര്യ റായി (16.83 കോടി), അല്ലു അര്‍ജുന്‍ )15.67 കോടി), നയന്‍താര (15.17 കോടി), കമല്‍ഹാസന്‍ (14.2 കോടി). തെന്നിന്ത്യയില്‍ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംനേടിയ ഒരേയൊരു നടിയും നയന്‍താരയാണ്.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top