Chiking
Latest News

കഴിഞ്ഞ തവണ മലര്‍ന്നടിച്ചു വീണു; ഇത്തവണ എങ്ങനാണാവോ; ഇക്ക ഇതുപോലെ കാലുപൊക്കിയാല്‍ പിന്നെ ഷോ കഴിഞ്ഞേ ബോധം വരൂ; മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് ട്രോളര്‍മാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഒന്നാണ് നമ്മള്‍ എന്ന സ്‌റ്റേജ് ഷോയ്ക്കായി അടിപൊളി ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന ലാലേട്ടന്റെ വീഡിയോ വൈറലാകുകയാണ്. നടി ഇനിയയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ ചുവടു വയ്ക്കുന്നത്. വീഡിയോയിലെ ഡാന്‍സ് പെര്‍ഫോമന്‍സിലെ താരത്തിന്റെ ഫ്‌ളെക്‌സിബിളിറ്റിയെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയുടെ ഷോയ്ക്കിടയില്‍ വീണപോലെ സ്‌റ്റേജില്‍ മലര്‍ന്നടിച്ച് വീഴരുതെന്ന് മോഹന്‍ലാലിനെ ആരാധകര്‍ ഉപദേശിച്ചു. ഇതുപോലെ കാലുപൊക്കി കളിക്കാന്‍ ഇക്കയ്ക്ക് ആകില്ലെന്നും ചിലര്‍ പറഞ്ഞു.

ജോഷി സംവിധാനം ചെയ്ത പ്രജ എന്ന ചിത്രത്തിലെ ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക എന്ന ഗാനത്തിന്റെ അനുപല്ലവി വരികളായ വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി എന്നതിന്റെ നൃത്താവിഷ്‌കാരമാണ് തരംഗമാകുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്.

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയാണ് ഒന്നാണ് നമ്മള്‍. ഏഴിന് അബുദാബിയിലാണ് പരിപാടി നടക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top