Chiking
Latest News

ഇഫ് യു ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്; മാരി 2വിലെ ധനുഷിന്റെ പഞ്ച് ഡയലോഗ് കോപ്പിയടിയെന്ന് ആരോപണം; അനിരുദ്ധിനെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ടൈറ്റില്‍ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായി ടൊവീനോ എത്തുന്നു. പുറത്തെത്തിയിരിക്കുന്ന 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിയുമുണ്ട്.

മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതില്‍ ധനുഷ് പറയുന്ന ‘ ഇഫ് യു ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്’ എന്ന ഡയലോഗ് ഏറെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഈ ഡയലോഗ് പുറത്തിറങ്ങാനിരിക്കുന്ന കെജിഎഫ് എന്ന ബിഗ്ബജറ്റ് കന്നട ചിത്രത്തിലെ ഡയലോഗ് ആണെന്ന് ചിലര്‍ ആരോപിച്ചു. കൂടാതെ മാരിയുടെ ആദ്യ ഭാഗം സംഗീതം നിര്‍വഹിച്ചത് അനിരുദ്ധ് ആണ്. എന്നാല്‍ യുവന്‍ ഷങ്കര്‍ രാജയാണ് ഇത്തവണം കൈകാര്യം ചെയ്തിരുന്നു. അതില്‍ നിരാശപ്പെടുന്നവരുമുണ്ട്.

2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.

Top