Chiking
Latest News

സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെപ്പോലെ തമ്മിലടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെപ്പോലെ തമ്മിലടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയേയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും പ്രതികൂട്ടിലാക്കിയാണ് സര്‍ക്കാരിന്റെ വാദം.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നിര്‍ബന്ധിത അവധി എടുപ്പിച്ച അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ചയും വാദം തുടരും. അലോക് വര്‍മയേയും രാകേഷ് അസ്താനയേയും കുറ്റപ്പെടുത്തിയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നിലപാടെടുത്തത്. പ്രശ്‌നം ഇരുവര്‍ക്കുമിടയില്‍ തീര്‍ക്കാന്‍ കഴിയാത്ത അസാധാരണ സാഹചര്യമായതിനാലാണു സര്‍ക്കാരിന് ഇടപെടേണ്ടി വന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി) അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ വിവാദത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ആരാണ് ശരി, തെറ്റ് എന്ന് സിവിസി തീരുമാനിക്കട്ടെയെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. രണ്ട് ഉദ്യോഗസ്ഥരും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണു സിബിഐ തലപ്പത്തെ തമ്മിലടി രൂക്ഷമായത്.

Top