Chiking
Latest News

18 അടി ഉയരത്തില്‍ ആറ് നിലകളായി ഒരുക്കിയ കേക്ക്; വാളുകൊണ്ട് വെട്ടിമുറിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങളും വീഡിയോയും വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസുമായുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ആഘോഷങ്ങളുടെ ആരവങ്ങള്‍ തീര്‍ന്നിട്ടില്ല. വിവാഹത്തിന്റെ പേരില്‍ അത്യാഢംബരമാണ് നടക്കുന്നതെന്ന് വിമര്‍ശനം ഉയരുമ്പോളും ഇവര്‍ പങ്കുവക്കുന്ന വിവാഹ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.

Image result for Priyanka Chopra Nick Jonas cake

വിവാഹഘോഷങ്ങളുടെ ഭാഗമായി 18 അടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. കുവൈറ്റ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ പാചക വിദഗ്ധരാണ് കേക്ക് തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാളുകൊണ്ടാണ് ദമ്പതികള്‍ മുറിക്കുന്നത്.

ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് പിന്നാലെയാണ് ദമ്പതികള്‍ കേക്ക് മുറിക്കുന്ന ചടങ്ങ് നടത്തിയത്. പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹത്തില്‍ വെടിക്കെട്ട് ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. മൂന്ന് മിനിട്ട് നീണ്ട വെടിക്കെട്ടിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കേക്ക് മുറി ചടങ്ങിനെതിരെയും വിമര്‍ശനവും ട്രോളും തകൃതിയായി നടക്കുന്നുണ്ട്. കാലികളെ അറക്കുന്നതു പോലെ തോന്നുന്നു കേക്ക് മുറിക്കുന്നതു കണ്ടാല്‍ എന്നാണ് ചിലര്‍ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. ഇത് കേക്ക് മുറിക്കല്‍ ചടങ്ങല്ലെന്നും കേക്കിനെ കൊല്ലല്‍ ചടങ്ങാണെന്നും പറഞ്ഞ് പരിഹസിക്കുന്നുണ്ട് മറ്റു ചിലര്‍. വാടകയ്ക്കു താമസിക്കാനായി ഈ കേക്ക് ബുക്ക് ചെയ്യാനാവുമോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടതെങ്കില്‍ ബാക്കിയുള്ള കേക്കിന്റെ ഒരു കഷ്ണമാണു മറ്റു ചിലര്‍ക്കു വേണ്ടത്.

Image result for Priyanka Chopra Nick Jonas cake

ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ വച്ച് രണ്ട് ദിവസങ്ങളിലായാണ് വിവാഹം നടന്നത്. ഡിസംബര്‍ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു കാര്‍മികത്വം നല്‍കിയത്. ദില്ലിയിലെ താജ് പാലസ്സില്‍ ഡിസംബര്‍ നാലിന് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

Image result for Priyanka Chopra Nick Jonas cake

Image result for Priyanka Chopra Nick Jonas cake

Priyanka Chopra during the Hindu wedding ceremony. 

The couple sure had a lot of fun!

One for the family album. 

The couple share a kiss surrounded by the bridal party.

Nick and Priyanka share a tender moment against the backdrop of Umaid Bhawan Palace.

Priyanka and Nick at their traditional Hindu wedding ceremony.

Moments from the wedding. 

Sealing the deal with a kiss. 

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top