Chiking
Latest News

ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ കുടുംബവുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. സുബോധ് കുമാറിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയും ലഖ്‌നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി കാണുകയായിരുന്നു.

പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരോട് ഭരണകൂടം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. യുപി ഡിജിപി ഒ.പി.സിങും ഇവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി സുബോധ് കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ഒ.പി.സിങ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

അഖ്‌ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ആക്രമണങ്ങളെ കുറിച്ച് മൗനംപാലിച്ചിരുന്ന യോഗി ആദിത്യനാഥ് ഗോവധത്തിനെതിരെ കര്‍ശന നപടിയെടുക്കുമെന്ന് പറഞ്ഞത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Top