Chiking
Latest News

ചോദിച്ച കൂലി കൊടുത്തില്ല; ഒടിയന്റെ നോട്ടീസുകളുമായി സിഐടിയു തൊഴിലാളികള്‍ സ്ഥലംവിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ രാഗം തിയറ്ററില്‍ ഇറക്കിയ സിനിമാ നോട്ടീസുകളും പ്രചാരണ വസ്തുക്കളും സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയി. കൂലിത്തര്‍ക്കത്തെത്തുടര്‍ന്നു വന്‍തുക നല്‍കാന്‍ ഉടമ വിസമ്മതിച്ചതോടെയാണു സംഘം ചേര്‍ന്നു തിരിച്ചെത്തിയ തൊഴിലാളികള്‍ ഫോട്ടോ അടക്കം കടത്തിക്കൊണ്ടുപോയത്. ‘ഒടിയന്‍’ എന്ന സിനിമയ്ക്കു വേണ്ടി എത്തിച്ചതായിരുന്നു നോട്ടീസുകള്‍.

തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന നോട്ടീസ് നേരത്തേ ബസില്‍നിന്ന് ഇറക്കിയതായിരുന്നു. ഇതിനു കൊറിയര്‍ കമ്പനിക്കാര്‍ കൂലിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാഗം തിയറ്ററില്‍ എത്തിച്ച നോട്ടീസുകള്‍ കൊറിയര്‍ കമ്പനിക്കാര്‍ ഇറക്കിവച്ചു. ഇതിനു കൂലി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലി നല്‍കാന്‍ കമ്പനിയും തിയറ്റര്‍ ഉടമയും തയാറായിരുന്നെങ്കിലും എട്ടിരട്ടിയോളം കൂലി കൂടുതല്‍ ആവശ്യപ്പെട്ടതോടെ തുക നല്‍കാനാകില്ലെന്ന് ഉടമ പറഞ്ഞു.

പിരിഞ്ഞുപോയ തൊഴിലാളികള്‍ തിരിച്ചെത്തി ഇറക്കിയ നോട്ടീസും ബണ്ടിലുകളുമായി കടന്നുകളയുകയായിരുന്നു. ഇവയുമായി വന്ന പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണു സിഐടിയുക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

Top