Chiking
Latest News

ടി.പി.വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കെ.സുരേന്ദ്രന്‍

Web Desk
Indian Telegram Android App Indian Telegram IOS App

പത്തനംതിട്ട: ടി.പി.വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിച്ചത്.

ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില്‍ പണിയേണ്ടത്. തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ പൊലീസ് നല്‍കിയത്. കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയതോടെ സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ട് പോയി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് റിമാന്‍ഡ് നീട്ടിയത്. അതിനിടെ, ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Top