Chiking
Latest News

ശബരിമല പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചുവെന്ന് ബാലവകാശ കമ്മീഷന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ശബരിമല: ശബരിമലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ഡിജിപിയോട് നിര്‍ദേശിച്ചു.

കുട്ടികളെ സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷ്.അതെ സമയം നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും കസ്റ്റഡിയില്‍ എടുത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ബാലാവകാശകമ്മീഷന്‍ വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന പൊലീസാണെന്നും വ്യക്തമാക്കി.

Top