Chiking
Latest News

പോഗ്ബയെ മൗറീന്യോ പുറത്തിരുത്തിയത് ഇക്കാരണത്താല്‍; വെളിപ്പെടുത്തലുമായി സ്‌കോള്‍സ്

Web Desk
Indian Telegram Android App Indian Telegram IOS App

സെറ്റ്ബല്‍: ആഴ്‌സണലിനെതിരെ നടന്ന മത്സരത്തില്‍ പോള്‍ പോഗ്ബയെ പുറത്തുനിര്‍ത്തിയതിന് മൗറീന്യോയ്ക്ക് നേരെ അനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ പോള്‍ പോഗ്ബയെ ബെഞ്ചില്‍ ഇരുത്തിയത് ന്യായീകരിക്കാവുന്ന കാര്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെജന്‍ഡ് പോള്‍ സ്‌കോള്‍സ്.

ഇക്കാര്യത്തെച്ചൊല്ലി മൗറീന്യോയ്ക്ക് നേരെ അനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മൗറീന്യോയ്ക്ക് പിന്തുണയേകി സ്‌കോള്‍സിന്റെ പ്രതികരണം വന്നത്. ‘പോഗ്ബയെ ബെഞ്ചില്‍ ഇരുത്തിയതിനു മൗറീന്യോയെ കുറ്റപ്പെടുത്താന്‍ ആവില്ല, പോഗ്ബ സ്ഥിരത പുലര്‍ത്തുന്നില്ല. കഴിഞ്ഞ ആഴ്ച്ച വളരെ മോശം പ്രകടനം ആയിരുന്നു പോഗ്ബ നടത്തിയത്, എന്തെങ്കിലും ട്രിക്കോ ഫ്ലികോ ചെയ്യാതെ ഒരു പാസ്സ് പോലും ഇടാന്‍ പോഗ്ബ ശ്രമിക്കുന്നില്ല. മൗറീന്യോയ്ക്ക് പോഗ്ബക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’. എന്നാണ് പോള്‍ സ്‌കോള്‍സ് പറഞ്ഞത്. പോഗ്ബയുടെ കളിയെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് പോള്‍ സ്‌കോള്‍സ് ഉന്നയിച്ചത്.

Top