Chiking
Latest News

എന്നാലും പശുവിനെ കൊന്നത് ആരായിരിക്കും?; ബുലന്ദ്ഷഹര്‍ കലാപത്തില്‍ വിവാദ പ്രസ്താവനയുമായി പൊലീസ് ഉദ്യോഗസ്ഥന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ഐജി രാം കുമാര്‍. പശുവിനെ ആരു കൊന്നു എന്നതാണ് പ്രശ്‌നമെന്നും പശുവിനെ മുന്‍നിര്‍ത്തിയുള്ള ഗൂഢാലോചനയുടെ തല ആരുടേതാണെന്ന് അന്വേഷിക്കുമെന്നുമാണ് ഐജി പറയുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരാളും കലാപകാരികളാല്‍ കൊല്ലപ്പെട്ടതിനെ സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കവയാണ് പശുവിനു പ്രാധാന്യം നല്‍കി ഐജി പരാമര്‍ശം നടത്തിയത്. തെളിവുകളില്ലാതെ പൊലീസിനു നടപടിയടുക്കാന്‍ കഴിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവച്ചത് ആരാണെന്നു വ്യക്തമല്ലെന്നും ഐജി പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോ പകര്‍ത്തിയതാര് എന്നു കണ്ടെത്തിയാല്‍ മാത്രമേ ഫോറന്‍സിക് തെളിവുകള്‍ക്കു സാധ്യതയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശുവിനെ കൊന്നുതുമായി ബന്ധപ്പെട്ട കേസുമായാണ് പൊലീസ് മുന്നോട്ടുപോകുന്നതെന്നു വ്യക്തമാക്കുന്നതാണ് ഐജിയുടെ വാക്കുകള്‍. പശുവിനെ കൊന്നതുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ കൗമാരക്കാരായ കുട്ടികളാണ്.

യോഗേഷ് രാജ് എന്ന ബജ്രംഗ്ദള്‍ നേതാവാണ് കലാപത്തിനു നേതൃത്വം നല്‍കിയതെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വനമേഖലയില്‍ പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതു സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയത് ഇയാളാണ്. പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പിടിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കു വെടിയുതിര്‍ക്കുകയും തുടര്‍ന്ന് പൊലീസിന് സ്ഥിതിഗതികളുടെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.

Top