Chiking
Latest News

കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ഫലം കണ്ടില്ല; നിയമസഭയിലേക്ക് മൂന്ന് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്ത കിരണ്‍ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: നിയമസഭയിലേക്ക് മൂന്ന് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ടുള്ള പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ബേദിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ വിധി. എംഎല്‍എമാരുടെ പേരുകള്‍ നിശ്ചയിക്കും മുമ്പ്, ഭരിക്കുന്ന പാര്‍ട്ടിയുമായി ആലോചിച്ചില്ല എന്നാരോപിച്ച്, പ്രസ്തുത നാമനിര്‍ദ്ദേശം റദ്ദുചെയ്യണം എന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചത്.

2017ലാണ് ബിജെപി അംഗങ്ങളായ എസ്.സ്വാമിനാഥന്‍, കെ.ജി സ്വാമിനാഥന്‍, കെ.ജി ശങ്കര്‍, വി.സെല്‍വഗണപതി എന്നിവരെ കിരണ്‍ ബേദി എംഎല്‍എമാരായി നാമനിര്‍ദേശം ചെയ്തത്. ഈ വിഷയത്തില്‍ പുതുച്ചേരി ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ വി.നാരായണസ്വാമി സര്‍ക്കാരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. ഹൈക്കോടതിയിലെത്തിയ വിഷയത്തില്‍, മദ്രാസ് ഹൈക്കോടതി കിരണ്‍ ബേദിക്കനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടും ഈ മൂന്ന് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് തടഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷയം അന്തിമ വിധിയ്ക്കായി സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. കേന്ദ്രഭരണപ്രദേശനിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് മൂന്ന് നിയമസഭാംഗങ്ങളെ നിര്‍ദ്ദേശിക്കാനുള്ള അധികാരമുണ്ട്. ഡല്‍ഹിക്കു പുറമേ, പ്രത്യേക ഭരണഘടനാ ഉപക്ഷേപം വഴി തെരഞ്ഞെടുപ്പിലൂടെ നിയമിതമായ മന്ത്രി സഭയുള്ള ഒരേയൊരു കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.

Top