Chiking
Latest News

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ്

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: തൃശൂര്‍ മലാക്കയില്‍ രണ്ടു കുട്ടികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ്. അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്റേഴ്‌സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.

ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സന്റെ മക്കളായ രണ്ട് വയസുകാരി സെലസ്മിയയും പത്ത് വയസുകാരന്‍ ഡാന്‍ഫലീസുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസിനെയും ഭാര്യ ബിന്ദുവിനെയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂത്തമകള്‍ സെലസ്ഫിയയുടെ പരുക്കുകള്‍ ഗുരുതരമല്ല. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യനിഗമനം.

Top