Chiking
Latest News

ആടിത്തിമിര്‍ത്ത് ആഘോഷമാക്കി സഹപ്രവര്‍ത്തകര്‍; സീരിയല്‍ നടന്‍ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: അവതാകരകനും സീരിയല്‍ താരവുമായ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു. വിവാഹ വീഡിയോയുടെ മനോഹരമായ ചിലഭാഗങ്ങള്‍ സമൂഹമാധ്യമത്തിലൂടെ ദീപന്‍ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണ ചെയ്ത ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനായി പോയതിനാലാണ് വീഡിയോ പോസ്റ്റ് ചെയ്യാന്‍ വൈകിയതെന്ന് ദീപന്‍ പറഞ്ഞു. എല്ലാവരും വീഡിയോ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി.

മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. പൂക്കളും വിവിധ വര്‍ണ്ണങ്ങളും അലങ്കാരങ്ങളുമായി അതിമനോഹരമാണ് വീഡിയോ. വീഡിയോയില്‍ ഉള്‍പ്പെടുത്തിയ പഞ്ചാത്തല സംഗീതം ദൃശ്യങ്ങള്‍ക്ക് ഭംഗിയേകി. സിനിമാ സീരിയല്‍ രംഗത്തെ താരങ്ങള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

സഹപ്രവര്‍ത്തകയായിരുന്ന മായയെ ആണ് ദീപന്‍ വിവാഹം ചെയ്തത്. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് മായ.
2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഡിസംബറില്‍ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ദീപന്റെ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Image result for Actor Deepan Murali Wedding highlights

നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ദീപന്‍ വെള്ളിത്തിരയിലേക്കും ചുവടുവച്ചിരുന്നു. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെയാണ് ദീപന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top