Chiking
Latest News

കേരള ബ്ലാസ്റ്റേഴ്‌സിന് ജയം നിര്‍ബന്ധമാണ്; ബെംഗളൂരുവായാലും പൂനെ ആയാലും: ഡേവിഡ് ജെയിംസ്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: മത്സരം ആരുമായിട്ട് നടന്നാലും ഒരുപോലെയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്. ‘അതിപ്പോള്‍ ബെംഗളൂരുവിനെതിരെ ആയാലും പുനെ സിറ്റി എഫ്‌സിക്കെതിരെ ആയാലും ജയം കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ബന്ധമാണ്. മത്സരത്തില്‍ സമ്മര്‍ദ്ദം ഉണ്ടാവും, പക്ഷെ അത് മറികടന്നു വിജയത്തിലേക്ക് എത്തണം. 3 പോയിന്റും സ്വന്തമാക്കണം.ജംഷാദ്പൂറിനെതിരെ മികച്ച രീതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചിരുന്നു. പക്ഷെ മൂന്ന് പോയിന്റ് നേടാനായില്ല’ ജെയിംസ് പറഞ്ഞു.

പുനെ വളരെ കഠിനമായി ടാക്കിള്‍ ചെയ്യുന്ന ടീമാണ്. അവര്‍ക്കെതിരെ ഡിസിപ്ലിനറി നടപടികള്‍ എടുക്കേണ്ടതുണ്ട്. പക്ഷെ ഇതുവരെ അവര്‍ക്കെതിരെ കളിയില്‍ കാര്‍ഡുകള്‍ ഒന്നും അധികം നല്‍കുന്നതായി കണ്ടിട്ടില്ല എന്ന് ജെയിംസ് വിമര്‍ശിച്ചു.

ഇന്ന് നടക്കുന്ന പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ സംസാരിക്കവെയാണ് ജയിംസ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

Top