Chiking
Latest News

പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ 16 കേസുകളിലായി 15 പേരാണു കസ്റ്റഡിയിലുള്ളത്. എട്ടു പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി തളിയില്‍ ഉറുമി വീട് നിഖില്‍ (20), ആന്തൂര്‍ തളിയില്‍ കണ്ടന്‍ ചിറക്കല്‍ ശ്യാം മോഹന്‍ (25), തളിയില്‍ തിടില്‍പറമ്പ് കെ.സജില്‍ (24), അഞ്ജന എന്ന വ്യാജ ഫെയ്‌സ്ബുക് ഐഡിയിലൂടെ പരിചയപ്പെട്ടു പീഡിപ്പിച്ച മീത്തല്‍ മൃദുല്‍ (24), വടക്കാഞ്ചേരി ഉഷസില്‍ വൈശാഖ് (22), മാട്ടൂല്‍ തോട്ടത്തില്‍ ജിതിന്‍ (27), മുഴപ്പിലങ്ങാട് സ്വദേശി ശരത്ത് (27), പറശ്ശിനിക്കടവ് സ്വദേശി അഷിത് വല്‍സരാജ് (55) എന്നിവരെയാണു പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഒരാള്‍ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവിധ സംഭവങ്ങളിലായി 6 പേര്‍ക്കെതിരെയാണ് ഇതുവരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുള്ളത്. തളിയില്‍ സ്വദേശിയായ ഒരാളെക്കൂടി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒക്ടോബറിലാണു നിഖിലും മൃദുലും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പൈതല്‍മല വിനോദസഞ്ചാര കേന്ദ്രത്തോടു ചേര്‍ന്ന റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പീഡനക്കേസില്‍ ലോഡ്ജ് ജിവനക്കാരനടക്കം 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Top